DMOVIES
ഇനിയും ഒരുപാട് അംഗീകാരങ്ങള്‍ നേടാനാവട്ടെ, സുരാജിനും കനിക്കും അഭിനന്ദനങ്ങളുമായി മോഹന്‍ലാല്‍, ഒപ്പം മമ്മൂട്ടിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 13, 09:57 am
Tuesday, 13th October 2020, 3:27 pm

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് നടന്‍മാരായ മോഹന്‍ലാലും മമ്മൂട്ടിയും. സുരാജ് വെഞ്ഞാറമൂട്, കനി കുസൃതി, ലിജോ ജോസ് പെല്ലിശേരി എന്നിവരെ നേരിട്ട് പരാമര്‍ശിച്ചു കൊണ്ടാണ് മോഹന്‍ലാല്‍ അഭിനന്ദനമറിയിച്ചത്. ഇനിയും ഒരുപാട് അംഗീകാരങ്ങള്‍ നേടാനാവട്ടെ എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ ആശംസിച്ചിരിക്കുന്നത്. പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത്. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കനി കുസൃതി മികച്ച നടിയായത്. ജെല്ലിക്കെട്ട് എന്നി സിനിമയിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരി നേടി.

മികച്ച സ്വഭാവ നടന്‍ ഫഹദ് ഫാസില്‍ ( കുമ്പളങ്ങി നൈറ്റ്‌സ്), മികച്ച സ്വഭാവ നടി സ്വാസിക വിജയ് ( വാസന്തി) മികച്ച ചിത്രം വാസന്തി, മികച്ച ബാലതാരം കാതറിന്‍ വിജി. മികച്ച ചിത്രം: വാസന്തി, ഷിനോസ് റഹ്മാന്‍, ഷിജാസ് റഹ്മാന്‍ മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചിറ, എന്നിങ്ങനെയാണ് മറ്റ് അവാര്‍ഡുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ