| Tuesday, 5th July 2022, 10:09 pm

ഗോഡ്ഫാദര്‍ ഫസ്റ്റ്‌ലുക്കിന് പിന്നാലെ വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞ് മോഹന്‍ലാലും ലൂസിഫറും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസമാണ് ചിരഞ്ജീവി നായകനായ ഗോഡ്ഫാദറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. 2019ല്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലുസിഫറിന്റെ തെലുങ്ക് റീമേക്കായിട്ടാണ് ഗോഡ്ഫാദര്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ മോഹന്‍ലാലും ലുസിഫറും ട്വിറ്ററില്‍ ട്രന്‍ഡിങ്ങിലേക്ക് വന്നു.

‘ഗോഡ്ഫാദര്‍ ഫസ്റ്റ് ലുക്ക് പോരാ എന്നും മോഹന്‍ലാലിന്റെയോ ലുസിഫറിന്റെയോ അടുത്ത് പോലും ഗോഡ്ഫാദര്‍ എത്തിയില്ല’ എന്നൊക്കെയാണ് ട്വിറ്ററില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇനി എത്ര റീമേക്കുകള്‍ വന്നാലും മോഹന്‍ലാല്‍ കാഴ്ചവെച്ച പ്രകടനമാകും മികച്ചതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

കാലങ്ങള്‍ക്ക് ശേഷം ലുസിഫര്‍ ട്വിറ്ററില്‍ ട്രെന്‍ഡ് ആയത് ആരാധകരും ഏറ്റെടുത്തത് കഴിഞ്ഞു. ട്രോളുകളും, വീഡിയോകളും കൊണ്ടാണ് ആരാധകര്‍ ട്വിറ്റര്‍ ട്രെന്റിങ് ആഘോഷമാകുന്നത്.

മോഹന്‍ രാജയാണ് ഗോഡ്ഫാദര്‍ സംവിധാനം ചെയ്യുന്നത്. കൊണിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി നയന്‍താരയാണ് ഗോഡ്ഫാദറില്‍ എത്തുന്നത്. എസ്. എസ്. തമന്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

സത്യദേവ് കാഞ്ചരണ, ഗംഗവ്വ, പൂരി ജഗനാഥ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോഡ്ഫാദറില്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇരുവരും ഒന്നിച്ചൊരു ഡാന്‍സ് നമ്പറും ചിത്രത്തില്‍ ചെയ്‌തേക്കും.

Content Highlight : Mohanlal and lucifer is trending in twitter after the first look poster release of Chiranjeevi’s Godfather

We use cookies to give you the best possible experience. Learn more