| Monday, 1st March 2021, 2:00 pm

ദൃശ്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് സംശയങ്ങളുണ്ടോ?; ഉത്തരങ്ങളുമായി ജീത്തു ജോസഫും മോഹന്‍ലാലും ഇന്ന് വൈകീട്ടെത്തും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം വ്യത്യസ്ത അഭിപ്രായങ്ങള്‍ നേടിക്കൊണ്ടിരിക്കുകയാണ്. ചിത്രം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ചിത്രത്തെക്കുറിച്ച് ചില സംശയങ്ങളും പൊതുവില്‍ ഉയര്‍ന്നിരുന്നു.

ദൃശ്യം 2 സംബന്ധിച്ച പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് ഉത്തരവുമായി എത്തുകയാണ് മോഹന്‍ലാലും ജീത്തു ജോസഫും. തിങ്കള്‍ വൈകീട്ട് ഏഴ് മണിക്ക് ആമസോണ്‍ പ്രൈമിന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഇരുവരും മറുപടി പറയാനെത്തുന്നത്. വീഡിയോയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്.

‘ജോര്‍ജുകുട്ടി എങ്ങനെയായിരിക്കും തന്റെ കുടുംബത്തെ രക്ഷിച്ചത്? ദൃശ്യം 2 കാണാത്തവര്‍ക്കായി ആ രഹസ്യം ഞാന്‍ വെളിപ്പെടുത്തുന്നില്ല. ദൃശ്യം 2 കണ്ടവര്‍ക്കും മനസില്‍ ഒരുപാട് ചോദ്യങ്ങളുണ്ടാവും. അവക്കെല്ലാം ഉത്തരം നല്‍കാനായി ഞാനും സംവിധായകന്‍ ജീത്തു ജോസഫും എത്തുന്നു. കഴിയുന്നത്ര ഉത്തരം നല്‍കാം മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു.

ആമസോണ്‍ പ്രൈമിലൂടെയാണ് ദൃശ്യം 2 പ്രേക്ഷകരിലെത്തിയത്. ആമസോണ്‍ പ്രൈമില്‍ 19ാം തിയ്യതി റിലീസ് ചെയ്യുമെന്നായിരുന്നു അറിച്ചതെങ്കിലും 18ാം തിയ്യതി രാത്രി തന്നെ ഇന്ത്യയില്‍ ദൃശ്യം 2 റിലീസ് ആവുകയായിരുന്നു.


ദൃശ്യത്തിന്റെ ആദ്യ കാസ്റ്റായ മോഹന്‍ലാല്‍, മീന, എസ്തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ പസ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mohanlal and Jeethu Joseph will come with Drishyam 2 answers

Latest Stories

We use cookies to give you the best possible experience. Learn more