നാല് പതിറ്റാണ്ടിലധികമായി മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. ഇത്രയും കാലത്തെ കരിയറില്‍ മോഹന്‍ലാല്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. തന്നിലെ നടനെയും താരത്തെയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന ചുരുക്കം നടന്മാരില്‍ ഒരാളാണ് മോഹന്‍ലാല്‍.
മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന രീതിയിൽ ബറോസ് ആദ്യം മുതലെ ചർച്ചാ വിഷയമാണ്. ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയ്ക്ക് ശേഷം ത്രീ.ഡി ക്യാമറയിൽ ഷൂട്ട് ചെയ്ത സിനിമയാണ് ബറോസ്. കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് സത്യൻ അന്തിക്കാട് ഒരുക്കിയ വരവേൽപ്പ് എന്ന സിനിമയിൽ ഒരു ഫൈറ്റ് രംഗം മോഹൻലാൽ സംവിധാനം ചെയ്തിരുന്നു. ഫൈറ്റ് വളരെ ഇഷ്ടമുള്ള ആളാണ് താനെന്നും അന്ന് ഫൈറ്റ് മാസ്റ്റർ ത്യാഗരാജൻ മാസ്റ്റർ വരാതിരുന്ന ഒരു പ്രത്യേക സാഹചര്യത്തിൽ അദ്ദേഹത്തെ മനസിൽ കണ്ടുകൊണ്ടാണ് വരവേൽപ്പിലെ ആ ഫൈറ്റ് സീൻ താൻ ചെയ്തതെന്നും എന്നാൽ അതുപോലെയല്ല ഒരു സിനിമ സംവിധാനം ചെയ്യുന്നതെന്നും മോഹൻലാൽ പറഞ്ഞു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഫൈറ്റ് വളരെയധികം ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. ത്യാഗരാജൻ മാസ്റ്റർ മുതൽ ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഫൈറ്റ് മാസ്റ്റർ ഗ്രിഫിത്തിനൊപ്പംവരെ വർക്ക് ചെയ്ത് അനുഭവമുണ്ട്.
ഒരുപക്ഷേ, ആ സ്വാധീനം എന്നിലുണ്ടാകാം. ത്യാഗരാജൻ മാസ്റ്റർ വരാതിരുന്ന ഒരു പ്രത്യേക സാഹചര്യത്തിൽ അദ്ദേഹത്തെ മനസിൽ കണ്ടുകൊണ്ടാണ് വരവേൽപ്പിലെ ആ ഫൈറ്റ് ഞാൻ ചെയ്‌തത്.
അതുപോലെയല്ല ഒരു സിനിമ സംവിധാനംചെയ്യുന്നത്. നടനെന്ന സ്വപ്നം പോലും ഉണ്ടായിരുന്ന വ്യക്തിയല്ല ഞാൻ. എന്നെങ്കിലുമൊരിക്കൽ ഒരു സംവിധായകൻറെ കുപ്പായമണിമെന്നൊരു ചിന്തപോലും എന്നിലുണ്ടായിരുന്നില്ല,’ മോഹൻലാൽ പറയുന്നു.
Content Highlight: Mohanlal About Varavelpp Movie Fight Sequence