കൊച്ചി: കാലവും പ്രായവും തന്നില്‍ ഒരുപാട് മാറ്റമുണ്ടാക്കിയിട്ടുണ്ടെന്ന് നടന്‍ മോഹന്‍ലാല്‍. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പഴയ സിനിമകളിലെ തമാശകളെക്കുറിച്ച് ഒരുപാട് പേര്‍ ഇന്നും പറയാറുണ്ട്. അന്നത്തെ കഥാപാത്രങ്ങളെക്കുറിച്ച് ചിലരെല്ലാം ഇപ്പോഴും ദീര്‍ഘമായി സംസാരിക്കാറുണ്ട്’, മോഹന്‍ലാല്‍ പറഞ്ഞു.
എന്നാല്‍ താളവട്ടം പോലൊരു സിനിമ ചെയ്യാന്‍ പറഞ്ഞാല്‍ ഇന്നെനിക്ക് പറ്റില്ല. ആ പ്രായത്തില്‍ ചെയ്യാന്‍ പറ്റുന്ന വേഷമായിരുന്നു അത്- മോഹന്‍ലാല്‍ പറഞ്ഞു.
കോളേജ് വിദ്യാര്‍ത്ഥിയായുള്ള വേഷങ്ങളെല്ലാം പണ്ട് ഉത്സാഹത്തോടെ ആസ്വദിച്ച് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഇന്ന് നമ്മളെ ഇഷ്ടപ്പെടുന്നവര്‍ പോലും അത്തരം വേഷങ്ങളില്‍ കാണാന്‍ ആഗ്രഹിക്കുകയില്ലെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.
പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലുള്ള വേഷങ്ങളും സിനിമകളും തെരഞ്ഞെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക