| Monday, 8th October 2018, 1:42 pm

കുറച്ചൊക്കെ ക്ഷുഭിതനുമാണ് പൃഥ്വിരാജ്, അച്ഛനെ പോലെ: മോഹന്‍ലാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ലൂസിഫറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പൃഥ്വി എന്ന അഭിനേതാവില്‍ നിന്നും സംവിധായകനിലേക്കുള്ള അദ്ദേഹത്തിന്റെ കാല്‍വെപ്പ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

പൃഥ്വിരാജിന്റെ ചിത്രമാണ് ലൂസിഫര്‍ എന്നതുതന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് മോഹന്‍ലാലും പറയുന്നു.

ഇത്രയും തിരക്കുള്ള ഒരാള്‍ ഇങ്ങനെയൊരു സിനിമ ചെയ്യുന്നു എന്നതാണ് വെല്ലുവിളി. കൊച്ചിലേ മുതലേ എനിക്ക് അറിയാം രാജുവിനെ. സിനിമയെ വളരെ സീരിയസായി കാണുന്ന ആളാണ് അദ്ദേഹം. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളുള്ള സിനിമാണ് ലൂസിഫര്‍. നിങ്ങള്‍ കണ്ട ഒരുപാട് കാര്യങ്ങള്‍ സിനിമയിലുണ്ടാകാം.

“പൃഥ്വി എന്നെ അത്ഭുതപ്പെടുത്തിയിട്ടുമുണ്ട്. ഒരു സംവിധായകന്‍ എന്ന് പറയുന്നത് സിനിമയുടെ മേധാവിയാണ്. കമാന്‍ഡിങ് പവര്‍ വേണ്ടി വരും. അതിലേക്ക് ഒക്കെ പൃഥ്വിരാജ് പെട്ടെന്ന് ഇഴുകിചേര്‍ന്നു.

എനിക്ക് ചെറുപ്പം മുതലേ അറിയാവുന്നതാണ് പൃഥ്വിരാജിനെ. പോസറ്റീവായും സീരിയസായും സിനിമയെ സമീപിക്കുന്ന ആളാണ്. ഇത്രയും സിനിമകളില്‍ അഭിനയിച്ചിട്ടും അതിന്റെ കമാന്‍ഡിങ് ഏറ്റെടുക്കാന്‍ സാധിച്ചത് തന്നെ വലിയ കാര്യം”.

“സംവിധായകനാകുമ്പോള്‍ ചിലപ്പോള്‍ ക്ഷുഭിതനാകേണ്ടി വരും. അത് ക്ഷുഭിതനാകാന്‍ വേണ്ടി ക്ഷുഭിതനാകുന്നതല്ല. എന്തെങ്കിലും വിഷയം ഉണ്ടാകുമ്പോഴല്ലേ. ആ കാര്യം കഴിഞ്ഞാല്‍ അത് മറക്കും. അങ്ങനെ കുറച്ചൊക്കെ ക്ഷുഭിതനുമാണ് പൃഥ്വിരാജ്. അച്ഛന്റെ സ്വഭാവം പോലെ.”- മോഹന്‍ലാല്‍ പറയുന്നു.

“25 വര്‍ഷം മുമ്പാണ് ഫാസില്‍ സാറിനൊപ്പം നോക്കെത്താ ദൂരത്തില്‍ അഭിനയിക്കുന്നത്. പൃഥ്വിരാജ് എന്റെ വീട്ടില്‍ കയറിവന്ന് ചോദിച്ചതുകൊണ്ടാണ് ലൂസിഫറില്‍ അഭിയിക്കുന്നതെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.

വളരെ ചെറുപ്പം മുതലേ പൃഥ്വിക്ക് ഫാസില്‍ സാറിനെ അറിയാം. 35 വര്‍ഷം മുമ്പ് എന്റെ ആദ്യ ഷോട്ടും പാച്ചിക്കയുടെ മുന്നിലായിരുന്നു. ഈ സിനിമയില്‍ വളരെ നന്നായി തന്നെ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്”-മോഹന്‍ലാല്‍ പറഞ്ഞു.

പഴയ ഒരുപാട് സംഭവങ്ങള്‍ ഈ സിനിമയില്‍ ഉണ്ടാകും. നിങ്ങള്‍ കണ്ട കുറെ സംഭവങ്ങള്‍. പക്ഷേ അതെല്ലാം പുതിയ ശൈലിയില്‍ ഈ സിനിമയില്‍ കാണാമെന്നും ലാല്‍ പറയുന്നു.

We use cookies to give you the best possible experience. Learn more