|

ഈ സിനിമയില്‍ എന്തുകൊണ്ട് ഞാന്‍? അതൊരു പ്രധാനപ്പെട്ട ചോദ്യമാണ്: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എമ്പുരാനെ കുറിച്ചും സംവിധായകന്‍ പൃഥ്വിരാജിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ഒരു സിനിമയുടെ സ്‌ക്രിപ്റ്റുമായി ഒരു സംവിധായകന്‍ സമീപിക്കുമ്പോള്‍ അദ്ദേഹത്തോട് താന്‍ ഉറപ്പായും ചോദിക്കുന്ന രണ്ട് മൂന്ന് ചോദ്യങ്ങളെ കുറിച്ചും മോഹന്‍ലാല്‍ സംസാരിച്ചു.

എമ്പുരാന്റെ കാര്യത്തില്‍ പൃഥ്വിരാജിനൊപ്പം പ്രവര്‍ത്തിക്കാന്‍ തനിക്കൊരു അവസരം കിട്ടി എന്ന് പറയാനാണ് തനിക്കിഷ്ടമെന്നും മോഹന്‍ലാല്‍ പറഞ്ഞു. മനോഹരമായ ഒരു പ്രൊജക്ടിനോട് എങ്ങനെ നോ പറയുമെന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്.

‘പൃഥ്വിരാജിനെ നമുക്കറിയാം. അദ്ദേഹം കഥ നരേറ്റ് ചെയ്ത ഒരു രീതിയുണ്ട്. ഈ സിനിമ അദ്ദേഹം ആഗ്രഹിക്കുന്ന രീതിയില്‍ അദ്ദേഹം ഷൂട്ട് ചെയ്തു.

എനിക്ക് ഒരു നടനെന്ന നിലയില്‍ അതൊരു പുതിയ കാര്യമായിരുന്നു. പൃഥ്വിരാജിനൊപ്പം വര്‍ക്ക് ചെയ്യാന്‍ എനിക്കാണ് ഒരു അവസരം ലഭിച്ചത്. അങ്ങനെയാണ് യഥാര്‍ത്ഥത്തില്‍ പറയേണ്ടത്.

അതുകൊണ്ടാണ് എമ്പുരാന്‍ സംഭവിച്ചത്. ഇത് സക്‌സസ് ആകുന്ന പക്ഷം മൂന്നാം ഭാഗം ഞങ്ങള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. ഒരു ആര്‍ടിസ്റ്റിനെ സംബന്ധിച്ചും സംവിധായയകനെ സംബന്ധിച്ചും പ്രൊഡ്യൂസറെ സംബന്ധിച്ചും ഇതൊരു റെവലേഷനാണ്.

ഒരു പ്രൊജക്ട് തേടിയെത്തുമ്പോള്‍ എന്ത് എക്‌സൈറ്റ്‌മെന്റാണ് ഉണ്ടാകുകയെന്ന ചോദ്യത്തിന് എക്‌സൈറ്റ്‌മെന്റ് മാത്രമല്ലെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

‘അത് ഒരു സംവിധായകന്റെ കോണ്‍ഫിഡന്‍സാണ്.

എങ്ങനെയാണ് നിങ്ങള്‍ എന്നെ ഈ സിനിമയിലേക്ക് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത് എന്ന് ഞാന്‍ ഉറപ്പായും ചോദിക്കും. എന്തിനാണ് എന്നെ ഈ സിനിമയിലേക്ക് കൊണ്ടുവരുന്നത്, എന്തിന് ഞാനെന്നതാണ് ചോദ്യം.

അങ്ങനെ രണ്ടു മൂന്ന് ചോദ്യങ്ങള്‍ ഉറപ്പായും ഞാന്‍ ചോദിക്കും. എന്തിന് ഞാന്‍ എന്നത് പ്രധാന ചോദ്യമാണ്. അത് മോഹന്‍ലാല്‍ എന്ന ഘടകം മാത്രമല്ല.

അവര്‍ ഒരു ക്യാരക്ടര്‍ നരേറ്റ് ചെയ്തു കഴിഞ്ഞാല്‍ ഞാന്‍ ചിലപ്പോള്‍ ഇതെന്റെ കപ്പ് ഓഫ് ടീ അല്ലെന്ന് പറഞ്ഞേക്കാം, എനിക്കിത് ചെയ്യാനാവില്ലെന്ന് പറയാറാറുണ്ട്. മോശമായി ഒന്നും കരുതരുത് എന്ന് പറയും.

പൃഥ്വിയുടെ കാര്യം പറഞ്ഞാല്‍ അദ്ദേഹം കഥ നരേറ്റ് ചെയ്തപ്പോള്‍ എനിക്കൊരു എനര്‍ജി കിട്ടി. ചില സിനിമകള്‍ വര്‍ക്കാകും. ചില സമയം നമ്മുടെ തീരുമാനം തെറ്റാകും, അതൊരു മാജിക്കാണ്. അതിനെ എങ്ങനെ പറയണമെന്ന് അറിയില്ല. അത് സംഭവിക്കുന്നതാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal about Prithviraj and the question he ask