മോഹന്‍ലാലിന്റെ മകന്‍ എന്ന ലേബലില്‍ നിന്നും ഒരു നടന്‍ എന്ന നിലയിലേക്ക് വളര്‍ന്ന താരമാണ് പ്രണവ് മോഹന്‍ ലാല്‍. താരപുത്രന്‍ എന്ന ‘അഡ്രസ്’ വേണ്ടെന്നു വെച്ച് കാടും മലയും കയറിയിറങ്ങി നടന്ന പ്രണവ് എപ്പോഴും ഒരു ലോ പ്രൊഫൈല്‍ മെയ്ന്റ്റെയ്ന്‍ ചെയ്യാനിഷ്ടപ്പെടുന്ന ആളുകൂടിയാണ്.
സിനിമയിലെത്തുന്നതിന് മുന്‍പ് പ്രണവ് മോഹന്‍ലാലിനൊപ്പമോ കുടുംബത്തിനൊപ്പമോ അഭിമുഖങ്ങളിലൊന്നും തന്നെ പങ്കെടുത്തിരുന്നില്ല. സിനിമയിലെത്തിയ ശേഷം മറ്റു താരങ്ങളെ പോലെ പ്രണവിനെ അഭിമുഖങ്ങളില്‍ കാണാറുമില്ല.
പ്രണവ് എന്തുകൊണ്ടാണ് ഇത്തരത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്താത്തത് എന്ന കാരണം വ്യക്തമാക്കുകയാണ് മോഹന്‍ലാല്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.
തന്റെ സിനിമയിലെ ആദ്യ നാളുകളില്‍ തനിക്കും ഇത്തരത്തിലുള്ള അനുഭവമായിരുന്നെന്നും അക്കാലത്ത് താന്‍ വളരെ ഷൈ ആയ ആളായിരുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു.
എനിക്കും അദ്യകാലങ്ങളില്‍ അങ്ങനെ തന്നെയായിരുന്നു. വളരെ ഷൈ ആയിട്ടുള്ള ആളായിരുന്നു ഞാന്‍. പ്രണവ് കുറച്ചുകൂടി കൂടുലതാണ്. സാധാരണ ജീവിതം നയിക്കാന്‍ അയാള്‍ക്ക് പറ്റുന്നുണ്ട്.
അയാള്‍ കുറച്ചുകൂടി അകത്തേക്ക് വലിഞ്ഞിരിക്കുന്ന ആളാണ്. ഇന്‍ട്രോവേര്‍ട്ട് എന്നൊന്നും ഞാന്‍ പറയില്ല. എന്തിനാണ് ഞാന്‍ വരുന്നതെന്ന് ചോദിക്കും, അത് വലിയൊരു ചോദ്യമാണ്,’ മോഹന്‍ലാല്‍ പറയുന്നു.
ഫെബ്രുവരി 18ന് തിയേറ്ററുകളിലെത്തുന്ന നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയിലാണ് മോഹന്‍ലാല്‍ ഇക്കാര്യം സൂചിപ്പിക്കുന്നത്. ബി. ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
‘വില്ലന്’ ശേഷം മോഹന്‍ലാലും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം, ‘പുലിമുരുകന്’ ശേഷം ഉദയകൃഷ്ണ മോഹന്‍ലാലിന് വേണ്ടി ഒരുക്കുന്ന തിരക്കഥ, ഇന്ത്യന്‍ സംഗീത മാന്ത്രികന്‍ എ.ആര്‍. റഹ്‌മാന്‍ അതിഥി വേഷത്തിലെത്തുന്ന ചിത്രം, അങ്ങനെ നിരവധി പ്രത്യേകതകളാണ് ആറാട്ടിനുള്ളത്.
നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്.
ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദീഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെ.ജി.എഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് മറ്റൊരു ശ്രദ്ധേയ സാന്നിധ്യം.
Content highlight: Mohanlal about Pranav Mohanlal