മമ്മൂട്ടിയെ പറ്റി സംസാരിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോ വൈറലാവുകയാണ്. മമ്മൂട്ടി വളരെയധികം തമാശ പറയുന്ന ആളാണെന്നും സിനിമയില്‍ വന്നതിന് ശേഷം അതെല്ലാം നിയന്ത്രിച്ച് വെക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. കാര്‍ക്കശ്യമുള്ള ഒരു സ്വഭാവമുണ്ടെന്ന് അദ്ദേഹം വരുത്തി തീര്‍ത്തിരിക്കുകയാണെന്നും അതൊരു ഷീല്‍ഡാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
താന്‍ അതില്‍ നിന്നും വ്യത്യസ്തനാണെന്നും അപരിചിതരോടും ഫ്ളെക്സിബിളാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. മാതൃഭൂമിക്ക് നേരത്തെ നല്‍കിയ അഭിമുഖത്തിലെ ഭാഗങ്ങളാണ് ശ്രദ്ധ നേടുന്നത്.
‘സ്ഥിരമായി ഒരു ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അതിന്റെ ചില ട്രേസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അല്ലാതെ തന്നെ ഞാന്‍ വളരെ ഫണ്ണി ആയിട്ടുള്ള ആളാണ്. മമ്മൂട്ടിക്ക വളരെയധികം തമാശ പറയുന്ന ആളാണ്. കോളേജില്‍ പഠിക്കുമ്പോള്‍ ഒരുപാട് തമാശ ചെയ്തിട്ടുണ്ട്.
പക്ഷേ സിനിമയില്‍ വന്നതിന് ശേഷം അദ്ദേഹത്തിന് പ്രൊഫഷനോട് വളരെ ആധികാരകമായ സ്നേഹം ഉള്ളതുകൊണ്ട് അതെല്ലാം നിയന്ത്രിച്ച് വെക്കുകയാണ്. പക്ഷേ ഇപ്പോഴും സമയം കിട്ടിയാല്‍ അതെല്ലാം അഴിച്ചുവിടുന്ന ആളാണ്.
ആവശ്യമുള്ള സമയത്ത് മാത്രമേ അദ്ദേഹത്തിന്റെ തമാശയും കാര്യങ്ങളുമൊക്കെ ഉണ്ടാവുകയുള്ളൂ. പിന്നെ കാര്‍ക്കശ്യമുള്ള ഒരു സ്വഭാവമുണ്ടെന്ന് വരുത്തി തീര്‍ത്തിരിക്കുന്ന ഒരാളാണ്. അതൊരു ഷീല്‍ഡാണ്. അങ്ങനെയൊക്കെ വേണം. അല്ലെങ്കില്‍ ആരെങ്കിലുമൊക്കെ കേറി മേഞ്ഞിട്ട് പോകുമെന്ന് പറയില്ലേ.
അങ്ങനെ വലിയ ഒരു ഷീല്‍ഡ് ഇടാത്ത ആളാണ് ഞാന്‍. അതുകൊണ്ട് ഒരുപാട് പേര്‍ക്ക് എന്റേ മേലെ കേറാനുള്ള സ്വാതന്ത്ര്യമുണ്ട്. എനിക്ക് അതുകൊണ്ട് കുഴപ്പമില്ല. പുള്ളിക്ക് അങ്ങനെയല്ല. പുള്ളിക്ക് അത് കുഴപ്പമുള്ള ആളായതുകൊണ്ട് അതിന് അനുവദിക്കില്ല.
ഒരാള്‍ വളരെ ഫ്രീ ആയി എന്നോട് സംസാരിക്കാന്‍ വന്നുകഴിഞ്ഞാല്‍ അയാളാരാണെന്ന് മനസിലാകേണ്ടതുണ്ട്. എന്നാലും ഞാന്‍ സംസാരിക്കും. എന്നാല്‍ അദ്ദേഹം അങ്ങനെയല്ല. അദ്ദേഹത്തിന് അത് ആരാണെന്ന് അറിയണം. എനിക്കും അങ്ങനെയൊക്കെയുണ്ട്. പക്ഷേ ഞാന്‍ കുറച്ചുകൂടെ ഫ്ളെക്സിബിളാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal about Mammootty