| Wednesday, 24th January 2024, 4:12 pm

മലൈക്കോട്ടെ വാലിബന്റെ വിജയാഘോഷം എന്റെ മനസിലുണ്ട്: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലൈക്കോട്ടൈ വാലിബനിൽ വർക്ക് ചെയ്യുമ്പോൾ തന്നെ തന്റെ മനസിൽ വിജയാഘോഷമുണ്ടെന്ന് മോഹൻലാൽ. ഈ സിനിമയിൽ വർക്ക് ചെയ്യുന്നത് ബുദ്ധിമുട്ടായി തോന്നിയിട്ടില്ലെന്ന് മോഹൻലാൽ പറഞ്ഞു. ഒരു സിനിമയുടെ വളർച്ചയ്ക്ക് വേണ്ടി വർക്ക് ചെയ്യാൻ താൻ തയ്യാറാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ഒരു വർഷം ഷൂട്ട് ചെയ്തത് തങ്ങൾ രണ്ടര മണിക്കൂർ ആക്കി പ്രേക്ഷകരിലേക്ക് തരികയാണെന്നും ഇനി അവരാണ് തീരുമാനിക്കേണ്ടതെന്നും ദി ഫോർത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞു.

‘സിനിമ തുടങ്ങിക്കഴിഞ്ഞപ്പോൾ സിനിമയ്ക്ക് വേണ്ടിയിട്ടുള്ള വലിപ്പവും അതിന് വേണ്ടിയിട്ടുള്ള കമ്മിറ്റ്മെന്റും ബാക്കിയുള്ളവരുടെ കാര്യങ്ങളൊക്കെ വരുമ്പോൾ അത് ബുദ്ധിമുട്ടായിരുന്നു എന്നെനിക്ക് തോന്നിയിട്ടില്ല. സിനിമയുടെ വളർച്ചയ്ക്ക് വേണ്ടി ഞാൻ വർക്ക് ചെയ്യാൻ തയ്യാറാണ്. അങ്ങനെ ഒരുപാട് കഷ്ടപ്പെട്ട സിനിമകൾ മോശമായി പോയിട്ടുണ്ട്. ആ കഷ്ടപ്പാടുകൾ ഒക്കെ വിജയം ആയി മാറുമ്പോൾ നമുക്ക് ഭയങ്കര സന്തോഷം തോന്നും.

തണുപ്പത്ത് കിടന്നത്, ഞാൻ ഡബ്ബ് ചെയ്യുന്ന സമയത്ത്, അല്ലെങ്കിൽ ഇരിക്കുന്ന സമയത്ത് വരെ എനിക്കിതിന്റെ വിജയത്തിന്റെ ആഘോഷം എന്റെ മനസിലുണ്ടാകുന്നുണ്ട്. അതിലെ സന്തോഷം ഉണ്ടാകുന്നത്. 25-ാം തീയതി ഈ സിനിമ റിലീസ് ആണ്. ഞാൻ മാത്രം തീരുമാനിക്കേണ്ട കാര്യമില്ല. ഞങ്ങൾ ഒരു വർഷക്കാലം ഇതിന്റെ കൂടെ സഞ്ചരിച്ചവരാണ്. ഞങ്ങൾക്ക് സിനിമയുടെ ഉള്ളിലുള്ള എല്ലാ കാര്യവും അറിയാം, കഥയുമറിയാം.

ഈയൊരു വർഷം ഷൂട്ട് ചെയ്തത് ഞങ്ങൾ രണ്ടര മണിക്കൂർ ആക്കി നിങ്ങളുടെ കയ്യിലേക്ക് തരികയാണ്. നിങ്ങൾ അത് സ്വീകരിക്കുന്നത് സന്തോഷപൂർവ്വം ആണെങ്കിൽ അത് ഭയങ്കര സന്തോഷമാണ്. ഒരു വർഷം എന്നുള്ളത് മലയാള സിനിമയെ സംബന്ധിച്ച് വലിയ കാര്യമാണ്.

രണ്ടുവർഷം മൂന്നുവർഷം വരെ സിനിമകൾ ചെയ്യുന്നുണ്ട്. ഈ ഒരു വർഷം എന്നുള്ളതൊക്കെ ഈ സിനിമ കണ്ടു കഴിയുമ്പോൾ നമുക്ക് സന്തോഷം തരുന്ന കാര്യങ്ങളാണ്. അതിൽ പരിഭവം പരിഭവമോ പരാതിയോ ഒന്നുമില്ല,’ മോഹൻലാൽ പറഞ്ഞു.

Content Highlight: Mohanlal about malaikkotai valiban movie’s success

We use cookies to give you the best possible experience. Learn more