| Sunday, 25th April 2021, 1:17 pm

കൈലിയുടുത്ത് തലയില്‍ക്കെട്ടുമായി കൃഷിത്തോട്ടത്തില്‍ മോഹന്‍ലാല്‍; ജൈവക്കൃഷി നടത്താന്‍ ആഹ്വാനവുമായി താരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോക്ക്ഡൗണ്‍ കാലത്തെ വീട്ടിലുണ്ടാക്കിയ ജൈവ പച്ചക്കറിത്തോട്ടത്തിന്റെ വീഡിയോ പങ്കുവെച്ച് നടന്‍ മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്ക് ഓഫീഷ്യല്‍ ഹാന്‍ഡിലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

തലയില്‍ തോര്‍ത്തുമുണ്ട് ചുറ്റി, കൈലിയുടുത്ത് തോട്ടത്തില്‍ പച്ചക്കറി നടുന്ന താരം എല്ലാവരോടും പച്ചക്കറി കൃഷി നടത്തണമെന്ന ആഹ്വാനവും നടത്തുന്നുണ്ട്.

നിറയെ കായ്ച്ച് നിക്കുന്ന പാവയ്ക്കയും പടവലവും തക്കാളിയും വഴുതിനയുമൊക്കെയാണ് കൃഷിത്തോട്ടത്തിലുള്ളത്.

കളമശ്ശേരിയിലെ തന്റെ വീട്ടിലാണ് താരത്തിന്റെ തോട്ടം. ആവശ്യമുള്ള പച്ചക്കറികള്‍ ഈ തോട്ടത്തില്‍ നിന്നുമാണ് എടുക്കാറുള്ളതെന്നും മോഹന്‍ലാല്‍ പറയുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് നിരവധി താരങ്ങള്‍ ഇതുപോലെ പച്ചക്കറി കൃഷി നടത്തിയതിന്റെ ചിത്രങ്ങള്‍ നേരത്തെ വൈറല്‍ ആയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mohanlal about his organic farming

We use cookies to give you the best possible experience. Learn more