| Thursday, 14th December 2023, 1:51 pm

'കാലു മടക്കി ചുമ്മാ തൊഴിക്കാനും, കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും എനിക്കൊരു പെണ്ണിനെ വേണം'; വിവാദ ഡയലോഗില്‍ മറുപടിയുമായി മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമകളിലെ സംഭാഷണങ്ങളെ കുറിച്ചും മുന്‍പ് പറഞ്ഞ ചില ഡയലോഗുകള്‍ ഇന്ന് വിവാദമാകുന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.

ചില സിനിമകളിലെ ചില ഡയലോഗുകള്‍ ഈ കാലത്തിന് യോജിച്ചതാണോ എന്ന് നോക്കാറുണ്ടോ എന്ന ചോദ്യത്തിന് ഏതെങ്കിലും ഡയലോഗ് എടുത്ത് അത് എല്ലാ കാലത്തിനും യോജിച്ചതാണോ എന്ന് നോക്കുക എളുപ്പമല്ലെന്നും ആ സിനിമയിലെ സിറ്റുവേഷനില്‍ ആ ഡയലോഗുകള്‍ രസകരമായി തോന്നുമെന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

താന്‍ മാത്രമല്ല എത്രയോ പേര്‍ കേട്ട് ഓക്കെ പറഞ്ഞിട്ടാണ് അത്തരം ഡയലോഗുകള്‍ ഒക്കെ പറയുന്നതെന്നും പക്ഷേ അത് സിനിമയില്‍ വരുമ്പോള്‍ ചിലപ്പോള്‍ മോശമായിട്ട് വരാമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഈ ഡയലോഗ് ആവശ്യമില്ല, അതുകൊണ്ട് ആ ഡയലോഗ് പറയാന്‍ പറ്റില്ല എന്ന് പറയുന്നത് വലിയൊരു ഡിസിഷനാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. എന്നിട്ടും എത്രയോ സിനിമകളില്‍ ഈ സീന്‍ വേണോ ഈ ഡയലോഗ് വേണോ എന്നൊക്കെ ചോദിച്ചിട്ടുണ്ടെന്നും മോഹന്‍ ലാല്‍ പറയുന്നു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ മാത്രമല്ല എത്രയോ പേര്‍ കേട്ട് ഓക്കെ പറഞ്ഞിട്ടാണ് ഈ ഡയലോഗുകളൊക്കെ പറയുന്നത്. പക്ഷേ അത് സിനിമയില്‍ വരുമ്പോള്‍ മോശമായിട്ട് വരാം. അതൊരു ഡിബേറ്റാണ്. അതില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. ഈ ഡയലോഗ് ആവശ്യമില്ല, ഞാന്‍ അത് പറയില്ല എന്ന് പറയുക വലിയൊരു ഡിസിഷനാണ്.

എത്രയോ സിനിമകളില്‍ ഈ സീന്‍ വേണോ ഡയലോഗ് വേണോ എന്നൊക്കെ ചോദിച്ചിട്ടുണ്ട്. സിനിമ തുടങ്ങുമ്പോള്‍ തന്നെ മോശമാകാന്‍ സാധ്യതയുണ്ടെന്ന തോന്നല്‍ വന്നിട്ടുണ്ട്. അതിനെയൊന്നും ആ ഘട്ടത്തില്‍ ചലഞ്ച് ചെയ്യാന്‍ പോയിട്ട് കാര്യമില്ല, മോഹന്‍ലാല്‍ പറഞ്ഞു.

ഇതില്‍ നല്ലതും ചീത്തയും അനുഭവിക്കേണ്ടി വരുന്നത് ആ സിനിമയില്‍ അഭിനയിച്ച നടനായിരിക്കുമല്ലോ എന്ന ചോദ്യത്തിന് അത് എല്ലാവരുടെ കാര്യത്തിലും അങ്ങനെ തന്നെയാണെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

ലോകത്തിലെ എല്ലാ ആക്ടേഴ്‌സിന്റേയും അവസ്ഥ അതാണ് മെര്‍ലോണ്‍ ബ്രാന്‍ഡോ ആയാലും മോഹന്‍ലാല്‍ ആയാലും വേറെ ആരായാലും അവര്‍ക്കൊക്കെ ഉണ്ടാകുന്ന പ്രശ്‌നമാണ് ഇത്, മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാല്‍ എന്ന നടന്‍ ഒരു ഡയറക്ടര്‍ ആക്ടറാണെന്നും ഒരു സംവിധായകന്‍ പറയുന്ന കാര്യങ്ങള്‍ അതേപോലെ ചെയ്യുന്ന രീതിയാണ് അദ്ദേഹത്തിനെന്നുമായിരുന്നു ഇതിനോടുള്ള ജീത്തു ജോസഫിന്റെ പ്രതികരണം. ചില ഡയലോഗുകളും സീനുകളുമൊക്കെ വേണോ എന്ന് അദ്ദേഹം ചോദിക്കാറുണ്ടെന്നും അത് വേണമെന്ന് നമ്മള്‍ ഉറപ്പിച്ചു പറയുന്ന ഘട്ടത്തില്‍ അദ്ദേഹം അതിന് നിന്നു തരാറുണ്ടെന്നുമായിരുന്നു ജീത്തു ജോസഫിന്റെ മറുപടി.

‘ലാല്‍ സാര്‍ ഒരു ഡയറക്ടര്‍ ആക്ടറാണ്. മോനേ ഈ ഡയലോഗ് വേണോ എന്ന് ചോദിക്കും. വേണം ലാലേട്ടാ അത് ഓക്കെയാണെന്ന് പറയുമ്പോള്‍ ചിലപ്പോള്‍ ഒന്നുകൂടി ചോദിക്കും.

വേണം എന്ന് നമ്മള്‍ ഉറപ്പിച്ചു പറയുമ്പോള്‍ അദ്ദേഹം എന്നെ വിശ്വസിക്കുകയാണ്. ഞാന്‍ അത്രയും ഉറപ്പോടെ പറയുമ്പോള്‍ അദ്ദേഹം നിന്ന് തരികയാണ്. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ക്വാളിറ്റി. അല്ലാതെ ഒന്നിനു വേണ്ടിയും സാര്‍ മസിലുപിടിക്കുകയോ ബലം പിടിക്കുകയോ ഒന്നും ചെയ്യാറില്ല. അതാണ് സാറിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോഴുള്ള ഏറ്റവും വലിയ കംഫര്‍ട്ട്.

ഏത് സിനിമയെ കുറിച്ചാണ് നിങ്ങള്‍ പറഞ്ഞതെന്ന് എനിക്ക് മനസിലായി. അതിനേക്കാള്‍ വലിയ കാര്യങ്ങള്‍ പറഞ്ഞ സിനിമ ഇവിടെ ഓടിയിട്ടുണ്ട്. അന്ന് അത് കുഴപ്പമില്ല, ഇന്ന് കുഴപ്പം. ചിലര്‍ക്ക് ചില കാര്യങ്ങള്‍ പ്രത്യേക രീതിയില്‍ ഹൈലൈറ്റ് ചെയ്യേണ്ടതുണ്ട്. ചില കളികള്‍ നടക്കുന്നുണ്ട്.

ഞാന്‍ തന്നെ ചിന്തിച്ചിട്ടുണ്ട് എന്തിനാണ് ഈ സിനിമയെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നത് എന്ന്. അതിന് മുന്‍പ് ഹിറ്റായ സിനിമകളില്‍ ഇതിനേക്കാള്‍ വിവാദമാക്കേണ്ട കാര്യങ്ങള്‍ ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ വരുന്ന ഇത്തരം കാര്യങ്ങള്‍ വിടുക. അതിനെ കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്യാതിരിക്കുക, ജീത്തു ജോസഫ് പറഞ്ഞു.

Content Highlight: Mohanlal about his Controversial Dialogues

Latest Stories

We use cookies to give you the best possible experience. Learn more