| Monday, 9th July 2018, 12:45 pm

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ആരും എതിര്‍ത്തില്ല; പുറത്താക്കാനുള്ള തീരുമാനം തത്രപ്പാടില്‍ എടുത്തതെന്നും മോഹന്‍ലാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഡബ്ല്യു.സി.സിയുടെ പരാതിയില്‍ തീരുമാനം എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം എടുക്കുമെന്ന് നടന്‍ മോഹന്‍ലാല്‍. ദിലീപിനെ പുറത്താക്കിയ തീരുമാനം തത്രപാടില്‍ എടുത്തതാണെന്നും എന്നാല്‍ ദിലീപിനെ തിരിച്ചെടുത്ത തീരുമാനം ജനറല്‍ ബോഡിയില്‍ ആരും എതിര്‍ത്തില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ദിലീപ് വിഷയത്തില്‍ എ.എം.എം.എ പിളരുന്ന സാഹചര്യമുണ്ടായെന്നും എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

“”വളരെ നല്ല രീതിയിലുള്ള സംവാദങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഞാന്‍ മടങ്ങിയെത്തിയത്. തമിഴ് സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ലണ്ടനിലായിരുന്നു.

രജ്ഞിതിന്റെ സിനിമയുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയലില്‍ നിന്ന് ഇന്നലെയാണ് എത്തിയത്. പിറ്റേ ദിവസം തന്നെ ഞാന്‍ നിങ്ങള്‍ക്ക് മുന്‍പില്‍ എത്തുകയായിരുന്നു. പുതിയ പ്രസിഡന്ഡറ് എന്ന സ്ഥാനം മാറ്റി നിര്‍ത്തിയാല്‍ 40 വര്‍ഷമായി നിങ്ങളുമായി ബന്ധമുള്ളയാളാണ് ഞാന്‍.

അറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ നിങ്ങളോട് പറയാം. അറിയാത്ത കാര്യങ്ങള്‍ പറയാന്‍ കഴിയില്ല. അറിയാത്തതുകൊണ്ടാണ്. ആരോഗ്യപരമായ ചര്‍ച്ചയിലേക്ക് കടക്കാമെന്നാണ് കരുതുന്നത്. 25 വര്‍ഷമായി അമ്മ തുടങ്ങിയിട്ട്. അമ്മ യോഗത്തിന് മാധ്യമങ്ങളെ വിളിക്കാതിരുന്നത് തെറ്റായിപ്പോയി എന്ന് അറിയാം.

മോഹന്‍ലാല്‍ എന്നയാള്‍ എന്ന നിലയില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. അത് ഇഷ്യൂ ആയി വളരേണ്ട കാര്യമല്ല. രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും ആവശ്യമുള്ളവരാണ്. മാധ്യമങ്ങളുമായി സൗഹാര്‍ദ്ദപരമായി മുന്നോട്ട് പോണം. അത്തരമൊരു പ്രവര്‍ത്തനം നടന്നതില്‍ ഖേദിക്കുന്നു.
മാധ്യമങ്ങളുമായി നന്നായി മുന്നോട്ട് പോകണം.

അമ്മയില്‍ മാറ്റം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. പുനര്‍ചിന്തനം നടത്തണം. 25 വര്‍ഷം മുന്‍പ് ഉണ്ടാക്കിയ ബൈലോ മാറ്റിയെഴുതണം. വനിതകള്‍ക്ക് പ്രാധാന്യം നല്‍കിയായിരിക്കണം അത്.

മാത്രമല്ല സംഘടനയില്‍ തന്നെ ഒരുപാട് പേര്‍ക്ക് സിനിമയില്ല എന്ന പരാതിയുണ്ട്. 454 പേര്‍ ഉണ്ട് ഞങ്ങള്‍. ഒരു വര്‍ഷം ഒന്നോ രണ്ടോ സിനിമയെങ്കിലും എല്ലാവരും അഭിനയിച്ചിരിക്കണം എന്ന തീരുമാനം ഉണ്ട്. അമ്മ എന്താണ് ചെയ്യുന്നത് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് അറിയിക്കണമെന്നുണ്ട്. അമ്മ നഷ്‌പ്പെട്ടുപോയാല്‍ എന്ത് സംഭവിക്കണമെന്ന് നിങ്ങളെ അറിയിക്കണമെന്നുണ്ട്

ഈ മാസത്തിന്റെ അവസാനമോ അടുത്തമാസം ആദ്യമോ എക്‌സിക്യൂട്ടീവ് ഉണ്ടാവും. ഡബ്ല്യു.സി.സിലെ അംഗങ്ങള്‍ എഴുത്തയച്ചിട്ടുണ്ട്. 4 കാര്യങ്ങള്‍ പറഞ്ഞു. എക്‌സിക്യൂട്ട് കൂടിയ ശേഷം അവരെ എന്ന് വിളിക്കാം എന്ന് തീരുമാനിക്കും. അവര്‍ പറയുന്ന കാര്യങ്ങള്‍ എക്‌സിക്യൂട്ടീവില്‍ ചര്‍ച്ച ചെയ്യാം. ദിവസം അറിയിക്കാമെന്ന് ധാരണയിലെത്തിയിട്ടുണ്ട്. – മോഹന്‍ലാല്‍ പറയുന്നത്.

നടന്‍ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ദിലീപിനെ അറസ്റ്റ്‌ചെയ്തു എന്ന് അറിഞ്ഞ സമയത്ത് അവയ്‌ലെബില്‍ മീറ്റിങ് കൂടിയെന്നും എന്ത് ചെയ്യണമെന്ന് അറിയാത്ത തത്രപാടിലാണ് ദിലീപിനെ പുറത്താക്കിയതെന്നും മോഹന്‍ലാല്‍ പറയുന്നു.

വിഷയം വന്നപ്പോള്‍ പുറത്താക്കണം എന്നും എന്നാല്‍ സസ്‌പെന്‍ഡ് ചെയ്താല്‍ മതി എന്നിങ്ങനെയുള്ള വിവിധ ആശയങ്ങള്‍ വന്നു. അമ്മ രണ്ടായിട്ട് പിളരാന്‍ വരെയുള്ള സാഹചര്യമുണ്ടായി.

ഒരുപാട് പേരെ പ്രകോപനം കൊള്ളിക്കുന്ന ആഘാതമായിരുന്നു അത്. അപ്പോഴാണ്‌
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും മറ്റും അദ്ദേഹത്തെ പുറത്താക്കുന്നത്. അന്ന് മാറ്റിയേ പറ്റൂ എന്ന സാഹചര്യം വന്നപ്പോഴാണ് പുറത്താക്കാന്‍ തീരുമാനിച്ചത്.

പിന്നീട് നോക്കിയപ്പോഴാണ് അങ്ങനെ മാറ്റാന്‍ പറ്റില്ല ജനറല്‍ ബോഡിയില്‍ പറഞ്ഞേ മാറ്റാന്‍ പറ്റൂ എന്ന് അറിയുന്നത്. അങ്ങനെ തീരുമാനം മരവിപ്പിച്ച് നിര്‍ത്താമെന്നും വരുന്ന ജനറല്‍ ബോഡിയില്‍ അഭിപ്രായം ചോദിക്കാമെന്നും തീരുമാനിക്കുന്നത്. കമ്മിറ്റി എടുത്ത തീരുമാനമാണ്. പ്രസന്റ് ചെയ്‌തേ പറ്റു എന്നുള്ളതുകൊണ്ട് കാര്യകാരണ സഹിതം അവരോട് പറഞ്ഞു.

അദ്ദേഹം കുറ്റക്കാരനല്ലല്ലോ എന്നും ഇയാള്‍ കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെട്ടിട്ടില്ലല്ലോയെന്നും ചിലര്‍ ചോദിച്ചു. നോ എന്ന ആരും പറഞ്ഞില്ല . ഏതെങ്കിലും സ്ത്രീയ്ക്ക് എഴുന്നേറ്റ് നിന്ന് പറയാമായിരുന്നു. എന്നാല്‍ അതുകൊണ്ടായില്ല. മറ്റുള്ളവരുടെ
അഭിപ്രായം മാനിക്കേണ്ടതുകൊണ്ട് തീരുമാനം മരവിപ്പിക്കേണ്ടി വന്നു. ലീഗലായി ദിലീപിനെ പുറത്താക്കിയതായി ഒരു തെളിവുമില്ല””- മോഹന്‍ലാല്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more