തിരുവനന്തപുരം: കൊവിഡ് വ്യാജ ചികിത്സയുടെ പേരില്‍ അറസ്റ്റ് ചെയ്ത മോഹനന്‍ വൈദ്യര്‍ കൊറോണ നിരീക്ഷണത്തിലെന്ന് വിവരം. വിയ്യൂര്‍ ജയിലില്‍ നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന തടവുകാരെ കഴിഞ്ഞ ദിവസം നിരീക്ഷണത്തിനായി ആലുവയിലേക്ക് മാറ്റിയിരുന്നു.
തൃശ്ശൂര്‍ പട്ടിക്കാട് ആയൂര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ പരിശോധന നടത്തവെയായിരുന്നു മോഹനനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊവിഡ് വ്യാജ ചികത്സയുടെ പേരിലായിരുന്നു അറസ്റ്റ്. മോഹനന്ചികിത്സ നടത്താനുള്ള ലൈസന്‍സ് ഇല്ലെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. കൊറോണ അടക്കം ഏത് രോഗത്തിനും ചികിത്സ നല്‍കാമെന്നാവകാശപ്പെട്ട് മോഹനന്‍ രംഗത്തെത്തിയിരുന്നു.
കൊവിഡ് 19 വൈറസ് ബാധയ്ക്ക് ആരെയും ചികിത്സിച്ചിട്ടില്ലെന്ന് അറസ്റ്റിലായ മോഹനന്‍ പറഞ്ഞിരുന്നു. താന്‍ ആരെയും ചികിത്സിക്കുകയോ മരുന്നു കുറിച്ചു നല്‍കുകയോ ചെയ്തിട്ടില്ലെന്നാണ് മോഹനന്റെ വാദം.
ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ഉപദേശം നല്‍കാനെത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.