Advertisement
Kerala News
മോഹനന്‍ കുന്നുമ്മല്‍ ആരോഗ്യ സര്‍വകലാശാല വി.സിയായി തുടരും; പുനര്‍ നിയമനം ശെരിവെച്ച് ഗവര്‍ണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Oct 24, 02:02 pm
Thursday, 24th October 2024, 7:32 pm

തൃശൂര്‍: കേരള ആരോഗ്യ സര്‍വകലാശാല വി.സിയായി മോഹനന്‍ കുന്നുമ്മല്‍ തുടരും. മോഹനന്‍ കുന്നുമ്മലിന്റെ കാലാവധി അഞ്ച് വര്‍ഷം നീട്ടിക്കൊണ്ടുള്ള പുനര്‍ നിയമനം ശെരിവെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവ് പുറത്തിറക്കി.

മോഹനന്‍ കുന്നുമ്മല്‍ ഈ മാസം വിരമിക്കാനിരിക്കവെയാണ് പുതിയ ഉത്തരവ്. ഇതോടെ അഞ്ച് വര്‍ഷമോ 70 വയസ് പൂര്‍ത്തിയാക്കുന്നത് വരെയോ മോഹനന്‍ കുന്നുമ്മലിന് വി.സിയായി തുടരാം.

കേരള വി.സിയുടെ അധിക ചുമതല കൂടി വഹിക്കണമെന്നും ഗവര്‍ണറുടെ നിയമന ഉത്തരവില്‍ പറയുന്നുണ്ട്. 2022 ഒക്ടോബറിലാണ് മോഹനന്‍ കുന്നുമ്മല്‍ കേരള വി.സിയായി ചുമതലയേല്‍ക്കുന്നത്.

വി.സിക്ക് പുനര്‍ നിയമനം നല്‍കാവുന്നാതാണെന്നും പ്രായമോ സെര്‍ച്ച് കമ്മിറ്റിയോ ബാധകമല്ലെന്ന അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ഗവര്‍ണറെ അറിയിച്ചതോടെയാണ് അദ്ദേഹം പുനര്‍ നിയമനത്തിന് സമ്മതം മൂളിയത്.

ഇതോടെ വി.സിയായി പുനര്‍ നിയമനം കിട്ടുന്ന രണ്ടാമത്തെ വി.സിയായി മോഹനന്‍ കുന്നുമ്മല്‍ മാറി. ആദ്യ വി.സി കണ്ണൂര്‍ സവ്വകലാശാല പ്രൊഫസര്‍ ആയിരുന്ന ഗോപിനാഥ് രവീന്ദ്രന്‍ ആയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നിയമനത്തിനായി സര്‍ക്കാര്‍ ഗവര്‍ണറെ സ്വാധീനിച്ചു എന്ന കാരണത്താല്‍ സുപ്രീം കോടതി നിയമനം തടയുകയായിരുന്നു.

Content Highlight: Mohanan Kunnummal re-appointed as KUHS VC