[] കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ നാലാം സീസണില്‍ കേരള സ്ട്രൈക്കേഴ്സിനെ ഇത്തവണയും മോഹന്‍ലാല്‍ നയിക്കും. രാജീവ് പിള്ളയാണ് വൈസ് ക്യാപ്റ്റന്‍. ഷൂട്ടിംഗ് തിരക്കു കാരണം കഴിഞ്ഞ തവണ വൈസ് ക്യാപ്റ്റനായിരുന്ന ഇന്ദ്രജിത്ത് കളിക്കില്ല.
ഉണ്ണി മുകുന്ദനും ആസിഫ് അലിയും ടീമിലുണ്ട്. കഴിഞ്ഞ തവണ ടീമിന്റെ കരുത്തായിരുന്ന മദന്മോഹനും ബി.സുരേഷും ഈ സീസണില്‍ കളിക്കില്ല.
കാറ്റഗറി മൂന്ന് വിഭാഗത്തില്‍ സി.സി.എല്‍ ഡയറക്ടര്‍ ബോര്‍ഡ് കര്‍ശനം നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് കാരണം. രണ്ട് സിനിമകളില്‍ കാരക്ടര്‍ റോള്‍ ചെയ്യുകയോ ഒരു സിനിമയില്‍ നായകനായി അഭിനയിക്കുകയോ ചെയ്യതവരാണ് ഈ കാറ്റഗറിയില്‍ ഉള്‍പ്പെടുക.
ജനുവരി 25 നാണ് നാലാം സീസണ് തുടങ്ങുന്നത്. 26ന് ബാഗ്ലൂരില്‍ തെലുഗു വാരിയേഴ്സുമായാണ് കേരള സ്െ്രെടക്കേഴ്സിന്റെ ആദ്യ മത്സരം. പരിശീലന ക്യാമ്പ് 12 ന് കൊച്ചിയില്‍ തുടങ്ങും.
ഭാവനയും മൈഥലിയുമാണ് ബ്രാന്‍ഡ് അംബാസഡര്‍മാര്‍.