ഒരു കാലത്ത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗാനങ്ങൾ ഒരുക്കിയ സംഗീതസംവിധായകനായിരുന്നു മോഹൻ സിതാര. സംഗീത മേഖലയിൽ ഇപ്പോൾ അധികം സജീവമല്ലെങ്കിലും താൻ ചിട്ടപ്പെടുത്തിയ പഴയ ഗാനങ്ങളെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
സിബി മലയിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമായിരുന്നു സാന്ത്വനം. ചിത്രത്തിലെ സ്വരകന്യകമാർ വീണ മീട്ടുകയായി എന്ന ഗാനം ഉണ്ടായതിനെ കുറിച്ച് പറയുകയാണ് മോഹൻ സിതാര.
ഹിസ് ഹൈനസ് അബ്ദുള എന്ന ചിത്രത്തിന്റെ റീ റെക്കോർഡിങ്ങിൽ താൻ ഉണ്ടായിരുന്നുവെന്നും ചിത്രത്തിലെ ഒരു തീം മ്യൂസിക്കിൽ നിന്നാണ് സ്വാന്തനത്തിലെ ആ ഗാനം ഉണ്ടായതെന്നും മോഹൻ സിതാര പറയുന്നു.
‘ഹിസ് ഹൈനസ് എന്ന സിനിമയിൽ ഞാൻ റീ റെക്കോർഡിങ് ചെയ്തിരുന്നു. അതിൽ മോഹൻലാലിന്റെ അമ്മയെ പോലൊരു വേഷമാണ്. അതിൽ മോഹൻലാലും കവിയൂർ പൊന്നമ്മയും സംസാരിക്കുമ്പോൾ ഞാനൊരു തീം മ്യൂസിക് കൊടുത്തിട്ടുണ്ട്.
വഴക്ക് കൂടുമ്പോഴും സ്നേഹം കൂടുമ്പോഴുമെല്ലാം ഈ മ്യൂസിക്കാണ് ഞാൻ കൊടുത്തിട്ടുള്ളത്. പിന്നെ ഒരിക്കൽ സിബി മലയിൽ സാന്ത്വനം ചെയ്യുന്ന സമയത്ത് എന്നോട് ഹിസ് ഹൈനസ് അബ്ദുളയിലെ തീം മ്യൂസിക് ഓർമയുണ്ടോ എന്ന് ചോദിച്ചു. അങ്ങനെ ചികഞ്ഞെടുത്ത മ്യൂസിക്കാണ് പിന്നെ ആ പാട്ടായത്,’മോഹൻ സിതാര പറയുന്നു.
Content Highlight: Mohan sithara Talk About His Songs