| Friday, 21st September 2018, 5:49 pm

മോദിയിൽ നിന്നും ഒഴുകിയ പോസിറ്റിവ് എനർജി മൂന്നാഴ്ച കഴിഞ്ഞിട്ടും പോവുന്നില്ല; മോദിയെ പുകഴ്ത്തി മോഹന്‍ലാലിന്റെ ബ്ലോഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താന്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങല്‍ പങ്കുവെച്ച് നടന്‍ മോഹന്‍ലാല്‍. തന്റെ ബ്ലോഗിലൂടെയാണ് സംസാരിച്ച കാര്യങ്ങളെപ്പറ്റിയും, അതേതുടര്‍ന്ന് ഉണ്ടായ അഭ്യൂഹങ്ങളേപ്പറ്റിയും മോഹന്‍ലാല്‍ മനസ്സ് തുടന്നത്.

ഏറെ വിശേഷപ്പെട്ട ദിനം എന്നാണ് മോദിയുമായി ഉണ്ടായ കൂടിക്കാഴ്ചയെ താരം വിശേഷിപ്പിക്കുന്നത്.



കണ്ടയുടനെ മോഹന്‍ലാല്‍ ജീ എന്ന് വിളിച്ച് പ്രധാനമന്ത്രി തോളില്‍ മൂന്ന് തവണ തട്ടിയതായി താരം പറയുന്നു. തുടര്‍ന്ന് കര്‍ണ്ണഭാരത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ മോദി സംസ്‌കൃത ഭാഷയെ വണങ്ങി.

പ്രധാനമായം നാല് കാര്യങ്ങളാണ് പ്രധാനമന്ത്രിയുമായി സംസാരിച്ചതെന്ന് ലാല്‍ പറയുന്നു. കേരളത്തിലെ ആദിവാസികളുടെ ആരോഗ്യം വിദ്യാഭ്യാസം എന്നീ മേഖലയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍, ആരംഭിക്കാനിരിക്കുന്ന കാന്‍സര്‍ കെയര്‍ സെന്ററിനേക്കുറിച്ച്, നടത്താന്‍ ആഗ്രഹിക്കുന്ന ഗ്ലോബര്‍ മലയാളി റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിനേക്കുറിച്ച്, നാലാമതായി തുടങ്ങാനിരിക്കുന്ന യോഗാ റീഹാബിലിയേഷന്‍ സെന്ററിനേക്കുറിച്ച്. ഇത്രയും കാര്യങ്ങളിലാണ് താന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയത് എന്നാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്.



താന്‍ ജീവിതത്തില്‍ പരിചയപ്പെട്ട ഏറ്റവും നല്ല “ക്ഷമാശീലമുള്ള കേള്‍വിക്കാരന്‍”” എന്നും മോഹന്‍ലാല്‍ പ്രധാനമന്ത്രിയെ വിശേഷിപ്പിക്കുന്നു.

തന്റെ സന്ദര്‍ശനത്തേ തുടര്‍ന്ന് ഉണ്ടായ അഭ്യൂഹങ്ങള്‍ക്കും മോഹന്‍ലാല്‍ ബ്ലോഗില്‍ മറുപടി പറയുന്നുണ്ട്. താന്‍ ഒരു വാക്ക് പോലും പ്രധാനമന്ത്രിയോട് രാഷ്ട്രീയം പറഞ്ഞില്ലെന്നും, രാഷ്ട്രീയവും രാഷ്ട്രനിര്‍മ്മാണവും വേറെവേറെയാണെന്നും താരം ബ്ലോഗില്‍ പറയുന്നുണ്ട്.

കേരളത്തിലെ ചെറിയ കാര്യങ്ങള്‍ പോലും പ്രധാനമന്ത്രി മനസ്സിലാക്കി വെച്ചിരിക്കുന്നു എന്ന് പറഞ്ഞ് മോദിയെ പുകഴ്ത്താനും താരം മടിക്കുന്നില്ല.

We use cookies to give you the best possible experience. Learn more