| Sunday, 4th July 2021, 10:23 pm

ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ നടത്തുന്നവര്‍ ഹിന്ദുത്വയ്ക്ക് എതിര്; മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ പരിപാടിയില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇസ്‌ലാം മത വിശ്വാസികള്‍ ഇന്ത്യയില്‍ ജീവിക്കരുതെന്ന് പറയുന്നവര്‍ ഹിന്ദു അല്ലെന്ന് ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ആര്‍.എസ്.എസിന് കീഴിലെ മുസ്‌ലിം സംഘടനയായ മുസ്‌ലിം രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് ഹിന്ദുവിനോ മുസ്‌ലിമിനോ മേധാവിത്വം നേടാനാകില്ല. ഒത്തൊരുമ ഇല്ലാതെ രാജ്യത്ത് വികസനം സാധ്യമാകില്ലെന്നാണ് ആര്‍.എസ്.എസ്. വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘നമ്മള്‍ ഒരു ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്. ഇവിടെ ഇന്ത്യക്കാര്‍ക്കാണ് മേധാവിത്വം. ഹിന്ദുവിനും മുസ്‌ലിമിനും അല്ല,’ മോഹന്‍ ഭാഗവത് പറഞ്ഞു.

ആള്‍ക്കൂട്ടകൊലപാതകം പോലുള്ള സംഭവങ്ങള്‍ ഹിന്ദുത്വയ്ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

‘മുസ്‌ലിം ഇവിടെ ജീവിക്കരുതെന്ന് ഒരു ഹിന്ദു പറഞ്ഞാല്‍ ആ വ്യക്തി പിന്നെ ഒരു ഹിന്ദുവല്ല. പശു ഒരു വിശുദ്ധ മൃഗമാണ്. പക്ഷെ മറ്റുള്ളവരെ ആള്‍ക്കൂട്ടക്കൊല ചെയ്യുന്നവര്‍ ഹിന്ദുത്വയ്ക്ക് എതിരാണ്. ഒരു അനുകമ്പയുമില്ലാതെ ഇവര്‍ക്കെതിരായ നിയമനടപടികള്‍ തുടരണം,’ മോഹന്‍ ഭാഗവത് പറഞ്ഞു.

മതത്തിനപ്പുറം ഇന്ത്യക്കാരുടെയെല്ലാം ഡി.എന്‍.എ. ഒന്നാണെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mohan Bhagwat says Those indulging in lynching are against Hindutva

We use cookies to give you the best possible experience. Learn more