| Monday, 17th September 2018, 11:17 pm

സ്വാതന്ത്ര്യ സമരത്തില്‍ കോണ്‍ഗ്രസ് വഹിച്ച പങ്ക് വളരെ വലുതെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുദല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ കോണ്‍ഗ്രസ് വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. ഒട്ടേറെ നേതാക്കളെ സംഭാവന ചെയ്ത പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നു ഭാഗവത് പറഞ്ഞു. ഭാരതത്തിന്റെ ഭാവി എന്ന വിഷയത്തില്‍ ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ ആരംഭിച്ച മൂന്ന് ദിവസത്തെ ആര്‍.എസ്.എസ് സമ്മേളത്തിലാണ് ഭാഗവത് ഇക്കാര്യം പറഞ്ഞത്.

“ആര്‍.എസ്.എസിന്റെ ആശയങ്ങള്‍ ആരെയും അടിച്ചേല്‍പ്പിക്കില്ല. ഹിന്ദുക്കളെ ഒന്നിപ്പിക്കാനാണ് ആര്‍.എസ്.എസ് രൂപം കൊണ്ടത്. ആര്‍.എസ്.എസിന്റെ ഹിന്ദുത്വം ആരെയും എതിര്‍ക്കാനുള്ളതല്ല. ആശയങ്ങള്‍ ആരെയും അടിച്ചേല്‍പ്പിക്കില്ല”. ഭാഗവത് പറഞ്ഞു.


Read Also : ജെ.എന്‍.യുവില്‍ എ.ബി.വി.പിക്ക് തുണയായി ആരുമില്ല; വിദ്യാര്‍ത്ഥികളും, അധ്യാപകരും, സ്റ്റാഫും ചേര്‍ന്ന് സംയുക്ത മാര്‍ച്ച്


ആര്‍.എസ്.എസ് ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തിനിടെയാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം.

അതേസമയം, സമ്മേളനത്തിലേക്ക് പ്രതിപക്ഷ നിരയിലെ അടക്കം എല്ലാ പാര്‍ട്ടികളെയും ക്ഷണിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം ലഭിച്ചിരുന്നില്ലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

We use cookies to give you the best possible experience. Learn more