national news
ഞങ്ങള്‍ ഈ രാജ്യത്ത് സന്തോഷിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം ഭരണഘടനയാണ്, അല്ലാതെ ഭൂരിപക്ഷത്തിന്റെ മഹത്വമല്ല; മോഹന്‍ ഭാഗവതിന് ഒവൈസിയുടെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 13, 12:30 pm
Sunday, 13th October 2019, 6:00 pm

ന്യൂദല്‍ഹി: ഹിന്ദുക്കള്‍ രാജ്യത്തുള്ളതുകൊണ്ടാണ് മുസ്‌ലിങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്നതെന്ന ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്ക് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയുടെ മറുപടി. ഹിന്ദുവെന്ന പേരിട്ട് വിളിച്ചാലും തന്റെ ചരിത്രം മായ്ക്കാന്‍ മോഹന്‍ ഭാഗവതിനാകില്ലെന്ന് ഒവൈസി പറഞ്ഞു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഭാഗവതിന് ഇന്ത്യയിലെ എന്റെ ചരിത്രം മായ്ക്കാനാകില്ല. ഞങ്ങളുടെ സംസ്‌കാരം, വിശ്വാസം, വ്യക്തിഗതമായ തിരിച്ചറിവുകള്‍ ഇവയൊന്നും ഹിന്ദുമതത്തില്‍ ഉള്‍ക്കൊള്ളണമെന്ന് പറയാന്‍ അദ്ദേഹത്തിന് കഴിയില്ല.’

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിദേശ മുസ്‌ലിങ്ങളുമായി ഇന്ത്യന്‍ മുസ്‌ലിങ്ങളെ താരതമ്യം ചെയ്യുന്നതിനേയും ഒവൈസി വിമര്‍ശിച്ചു.

‘ഭാഗവത് ഇന്ത്യന്‍ മുസ്‌ലിങ്ങളെ വിദേശ മുസ്‌ലിങ്ങളുമായി താരതമ്യം ചെയ്താല്‍ എനിക്കൊന്നുമില്ല. അതെന്റെ ഇന്ത്യന്‍ എന്ന ഐഡിന്റിറ്റിയെ ബാധിക്കില്ല. ഹിന്ദു രാഷ്ട്രമെന്നാല്‍ ഹിന്ദു പരമാധികാരം എന്നാണര്‍ത്ഥം. അത് ഞങ്ങള്‍ക്ക് സ്വീകാര്യമല്ല. ഞങ്ങള്‍ സന്തോഷവാന്‍മാരാണെങ്കില്‍ അത് ഭരണഘടനയുടെ മഹത്വമാണ്, അല്ലാതെ ഭൂരിപക്ഷത്തിന്റെ മഹത്വമല്ല.’

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ ലോകത്തിലെ തന്നെ ഏറ്റവും സന്തുഷ്ടരായ മുസ്ലീങ്ങള്‍ ഇന്ത്യയിലാണുള്ളതെന്നും ഇതിന് കടപ്പെടേണ്ടത് നമ്മുടെ ഹൈന്ദവ സംസ്‌കാരത്തിനോടാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു.

WATCH THIS VIDEO: