| Wednesday, 18th January 2017, 5:16 pm

കോഹ്‌ലിയല്ല സച്ചിന്‍ തന്നെയാണ് താരം, തൊണ്ണൂറുകളിലെ താരങ്ങളുടെ മികവൊന്നും ഇന്നത്തെ കളിക്കാര്‍ക്കില്ല: മുഹമ്മദ് യൂസഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്


ശക്തമായ ബൗളര്‍മാര്‍ക്കെതിരെ സച്ചിന്‍ നേടിയ സെഞ്ച്വറികളും റണ്‍സും കണക്കിലെടുത്താണ് ആ പ്രതിഭയെ അളക്കേണ്ടതെന്നും പറഞ്ഞ യൂസഫ് തൊണ്ണൂറുകളിലെ കളിക്കാരുടെ മികവൊന്നും ഇപ്പോഴത്തെ താരങ്ങള്‍ക്കില്ലെന്നും 2011ഓടെ ആ കാലം അവസാനിപ്പിച്ചെന്നും പറഞ്ഞു.


കറാച്ചി: വിരാട് കോഹ്‌ലിയെയും സച്ചിനെയും താരതമ്യം ചെയ്യുക എന്നതാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ പ്രധാന വിശേഷം. കോഹ്‌ലിയെ ലോകതാരമായും സച്ചിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ പിറന്ന അത്ഭുത താരമായും മുന്‍ താരങ്ങള്‍ വിശേഷിപ്പിക്കുമ്പോള്‍ ഒരാള്‍ മാത്രം കോഹ്‌ലിയല്ല മികച്ച താരമെന്ന അഭിപ്രായക്കാരനാണ്. പാക്കിസ്ഥാന്റെ മുന്‍ സൂപ്പര്‍ താരം മുഹമ്മദ് യൂസഫാണ് സച്ചിന്റെ മികവൊന്നും കോഹ്‌ലിക്കില്ലെന്ന അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്.


Also read കൊച്ചിയിലെ കുരുന്നുകളെ ഫുട്‌ബോള്‍ പഠിപ്പിക്കാന്‍ അര്‍ജന്റീനയുടെ ലോകതാരമെത്തുന്നു


ചെറുപ്പകാലത്തെ സച്ചിന്‍ ഇപ്പോഴത്തെ കോഹ്‌ലിയേക്കാള്‍ മിടുക്കനായിരുന്നു എന്നാണ് യൂസഫിന്റെ അഭിപ്രായം. കോഹ്‌ലി മോശക്കാരനാണെന്ന് ഞാന്‍ പറയില്ലെന്നും അദ്ദേഹം അപാരമായ കഴിവുള്ള താരവുമാണെന്നും യൂസഫ് കൂട്ടിച്ചേര്‍ത്തു. എങ്കിലും സച്ചിന്‍ തന്നെയാണ് മികച്ച താരം. കാരണം അത്തരമൊരു കാലഘട്ടത്തിലായിരുന്നു സച്ചിന്‍ ബാറ്റ് ചെയ്തത്. ലോകത്തിലെ അതിശക്തമായ ടീമുകളും ഫാസ്റ്റ് ബൗളര്‍മാരും സ്പിന്നര്‍മാരുമുള്ള കാലത്താണ് സച്ചിന്‍ തിളങ്ങി നിന്നതെന്നും യൂസഫ് പറഞ്ഞു.

സച്ചിനെതിരെ നിരവധി മത്സരങ്ങള്‍ കളിച്ച താരമാണ് ഞാനെന്നും അദ്ദേഹത്തിന്റെ ബാറ്റിംഗ് അവിശ്വസനീയമായിരുന്നെന്നും അന്നത്തെ കാലത്തെ പോലുള്ള ബൗളര്‍മാരെയൊന്നും ഇപ്പോള്‍ കോഹ്‌ലിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും യൂസഫ് അഭിപ്രായപ്പെട്ടു.

ശക്തമായ ബൗളര്‍മാര്‍ക്കെതിരെ സച്ചിന്‍ നേടിയ സെഞ്ച്വറികളും റണ്‍സും കണക്കിലെടുത്താണ് ആ പ്രതിഭയെ അളക്കേണ്ടതെന്നും പറഞ്ഞ യൂസഫ് തൊണ്ണൂറുകളിലെ കളിക്കാരുടെ മികവൊന്നും ഇപ്പോഴത്തെ താരങ്ങള്‍ക്കില്ലെന്നും 2011ഓടെ ആ കാലം അവസാനിപ്പിച്ചെന്നും പറഞ്ഞു.

We use cookies to give you the best possible experience. Learn more