അയാള്‍ക്ക് ഈ സ്ത്രീകളുമായൊക്കെ ബന്ധമുണ്ട്; മുഹമ്മദ് ഷാമിയുടെ ചാറ്റ് സന്ദേശങ്ങളടക്കം ഉയര്‍ത്തിക്കാട്ടി ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ
Women Abuse
അയാള്‍ക്ക് ഈ സ്ത്രീകളുമായൊക്കെ ബന്ധമുണ്ട്; മുഹമ്മദ് ഷാമിയുടെ ചാറ്റ് സന്ദേശങ്ങളടക്കം ഉയര്‍ത്തിക്കാട്ടി ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th March 2018, 12:47 pm

 

ന്യൂദല്‍ഹി: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷാമിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ഹാസിന്‍ ജഹാന്‍. രണ്ടുവര്‍ഷത്തിലേറെയായി ഷാമി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നാണ് ഹാസിന്റെ ആരോപണം.

ഷാമി തന്നെ വഞ്ചിച്ചെന്നും ആരോപിച്ച അവര്‍ തന്റെ ഫേസ്ബുക്ക് വാളില്‍ ഷാമിയ്ക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്ന് ആരോപിച്ച് ചില ഫോട്ടോകളും പോസ്റ്റു ചെയ്തിട്ടുണ്ടെന്ന് എ.ബി.പി ലൈവ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഷാമി യുവതികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും അവരുമായുള്ള പേഴ്‌സണല്‍ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളുമാണ് ഹാസിന്‍ ഷെയര്‍ ചെയ്തത്.


Also Read: ബി.ജെ.പി സര്‍ക്കാര്‍ നോക്കിനില്‍ക്കെ നടന്നത് 54000 കോടിയുടെ ബാങ്ക് തട്ടിപ്പ്, രക്ഷപ്പെട്ടത് 184പേര്‍: വിവരാവകാശ രേഖ ഉയര്‍ത്തിക്കാട്ടി ആരോപണവുമായി കോണ്‍ഗ്രസ്


“ഞാന്‍ പോസ്റ്റു ചെയ്തതെല്ലാം മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ഷാമിയുടെ പ്രവൃത്തി ഇതിനേക്കാള്‍ ഏറെ ക്രൂരമാണ്. ഒന്നിലേറെ സ്ത്രീകളുമായി അദ്ദേഹത്തിന് അടുപ്പമുണ്ട്.” ജഹാന്‍ പറഞ്ഞു.

2014ല്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സ് നല്‍കിയ ഫോണായിരുന്നു അതെന്നും ഷാമിയുടെ ബി.എം.ഡബ്ല്യു കാറില്‍ ഗര്‍ഭനിരോധന സാമഗ്രികള്‍ക്കൊപ്പമാണ് ഈ ഫോണ്‍ തനിക്കു ലഭിച്ചതെന്നും അവര്‍ പറയുന്നു.

ഫോണില്‍ പല പാറ്റേണുകളും പരീക്ഷിച്ചപ്പോള്‍ ഒരു പാറ്റേണ്‍ മാച്ചു ചെയ്‌തെന്നും അതുവഴിയാണ് ചാറ്റ് വിശദാംശങ്ങള്‍ ലഭിച്ചതെന്നും അവര്‍ പറയുന്നു.


Also Read: മണ്ണു കൊണ്ട് ലാലേട്ടന്റെ ശരീരത്തെ മുഴുവന്‍ മൂടി; 14 ഡിഗ്രി തണുപ്പുള്ള ചേംബറില്‍ ഇരുത്തി; മാണിക്യനാകാന്‍ മോഹന്‍ലാല്‍ സഹിച്ചത് വലിയ വേദന; മനസുതുറന്ന് ശ്രീകുമാര്‍ മേനോന്‍


“ആ കുടുംബത്തിലെ എല്ലാവരും എന്നെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ട്. അദ്ദേഹത്തിന്റെ അമ്മയും സഹോദരനും സ്ഥിരം അധിക്ഷേപിക്കും. പുലര്‍ച്ചെ രണ്ടുമണിവരെയൊക്കെ പീഡനം തുടര്‍ന്ന ദിവസങ്ങളുണ്ട്. അവര്‍ക്ക് എന്നെ കൊല്ലണം.” അവര്‍ ആരോപിക്കുന്നു.