| Thursday, 27th July 2017, 7:36 pm

'താന്‍ ശരിയ്ക്കും പുലിയായിരുന്നല്ലേ'; ഇന്ത്യന്‍ താരങ്ങളെ പോലും അത്ഭുതപ്പെടുത്തി ഷമിയുടെ കൂറ്റന്‍ സിക്‌സ്, വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗോള്‍: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സ് ഇന്ത്യ അവസാനിപ്പിച്ചത് 600 റണ്‍സിലാണ്. പ്രതാപം നഷ്ടപ്പെട്ടെങ്കിലും ശ്രീലങ്ക ഇന്നും ക്രിക്കറ്റ് ലോകത്ത് പ്രമുഖര്‍ തന്നെയാണ്. അതിനാല്‍ ഈ മേല്‍ക്കൈ പ്രധാനപ്പെട്ടതു തന്നെ. രണ്ടാം ദിനം ഇന്ത്യന്‍ മുന്‍ തൂക്കം വര്‍ധിപ്പിച്ചത് ഒമ്പതാം വിക്കറ്റില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും മുഹമ്മദ് ഷമിയും ചേര്‍ന്ന് നടത്തിയ കിടിലന്‍ പ്രകടനമാണ്.

വമ്പനടികളിലൂടെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ അര്‍ധസെഞ്ച്വറി നേടി പാണ്ഡ്യ താരമായപ്പോള്‍ ഷമിയും ഒട്ടു മോശമാക്കിയില്ല. തനിക്കും കൂറ്റനടികള്‍ സാധിക്കുമെന്ന് ഷമി കാണിച്ച് തന്നു. സഹതാരങ്ങള്‍ പോലും ഷമിയുടെ ഹിറ്റിംഗ് പാടവം കണ്ട് ഞെട്ടിക്കാണും.

10 ാമനായി ഇറങ്ങിയ ഷമി മിന്നും വേഗത്തിലാണ് 30 റണ്‍സെടുത്തത്. തനിക്ക് അടിച്ച് തകര്‍ക്കാനും അറിയാമെന്നും ഷമി നേരത്തെ തെളിയിച്ചിട്ടുണ്ടെങ്കിലും രങ്കണ ഹേറത്തിനെതിരെ ഷമി നേടിയ സിക്‌സ് എല്ലാവരേയും ഞെട്ടിക്കുന്നത് തന്നെയായിരുന്നു.

ഹേറത്തിന്റെ മികച്ചൊരു പന്തിന് ഷമി ഫുള്‍ പവറില്‍ ലോങ് ഓഫിലേക്ക് സിക്‌സ് പറത്തുകയായിരുന്നു. 154-4 എന്നി നിലയിലാണ് ശ്രീലങ്കന്‍ ഇന്നിംഗ്‌സ് അവസാനിച്ചത്. നേരത്തെ ഇന്ത്യ 600 ന് ഓള്‍ ഔട്ടായിരുന്നു. സെഞ്വ്വറി നേടിയ പൂജാരയുടേയും ധവാന്റേയും അര്‍ധ സെഞ്ച്വറി നേടിയ ഹാര്‍ദ്ദികിന്റേയും പ്രകടനമാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ നേടിക്കൊടുത്തത്.

Latest Stories

We use cookies to give you the best possible experience. Learn more