| Friday, 31st March 2023, 8:03 pm

എട്ടാം പന്തില്‍ നാഴികക്കല്ല്; ഹര്‍ദിക് അടിവാങ്ങിയപ്പോള്‍ റെക്കോഡുമായി ഷമി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ ആദ്യ മത്സരത്തിന് തുടക്കമായിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ഗുജറാത്ത് ടൈറ്റന്‍സ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ടോസ് നഷ്ടടമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആദ്യ ഓവറില്‍ തന്നെ മുഹമ്മദ് ഷമി വരിഞ്ഞുമുറുക്കിയിരുന്നു. ആദ്യ ഓവറില്‍ ഒറ്റ റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്.

എന്നാല്‍ രണ്ടാം ഓവറില്‍ ഹര്‍ദിക് പാണ്ഡ്യ അത്യാവശ്യം മികച്ച രീതിയില്‍ റണ്‍സ് വഴങ്ങിയിരുന്നു.എതിര്‍ ടീം ക്യാപ്റ്റനാണെന്ന പരിഗണന നല്‍കാതെയാണ് ഋതുരാജ് ഗെയ്ക്വാദ് പാണ്ഡ്യയെ തല്ലിയൊതുക്കിയിരുന്നു.

തന്റെ സ്‌പെല്ലിലെ രണ്ടാം ഓവര്‍ എറിയാനെത്തിയ മുഹമ്മദ് ഷമി ഹോം ഗ്രൗണ്ടിന് ആവശ്യമായതെന്തോ അത് നല്‍കിയിരുന്നു. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ഡെവോണ്‍ കോണ്‍വേയെ ക്ലീന്‍ ബൗള്‍ഡാക്കി ഷമി മടക്കിയപ്പോള്‍ നരേന്ദ്ര മോദി സ്‌റ്റേഡിയം പൊട്ടിത്തെറിച്ചിരുന്നു. ആറ് പന്തില്‍ നിന്നും ഒറ്റ റണ്‍സാണ് കോണ്‍വേ നേടിയത്.

ഈ വിക്കറ്റ് നേട്ടത്തിന് പിന്നാലെ തന്റെ പോര്‍ട്ട്‌ഫോളിയോയില്‍ ഒരു റെക്കോഡും ഷമി കുറിച്ചിരുന്നു. ഐ.പി.എല്ലിലെ തന്റെ നൂറാം വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

ഇതുവരെ രണ്ട് ഓവര്‍ പന്തെറിഞ്ഞ ഷമി കേവലം രണ്ട് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.

നിലവില്‍ നാല് ഓവര്‍ പിന്നിടുമ്പോള്‍ സി.എസ്.കെ 29ന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. നാല് റണ്‍സ് നേടിയ മോയിന്‍ അലിയും 23 റണ്‍സ് നേടിയ ഗെയ്ക്വാദുമാണ് ചെന്നൈക്കായി ക്രീസില്‍.

മത്സരത്തില്‍ ബെന്‍ സ്‌റ്റോക്‌സ് ചെന്നൈക്കായും ജോഷ്വാ ലിറ്റില്‍ ടൈറ്റന്‍സിനായും അരങ്ങേറ്റം കുറിക്കുകയും ചെയ്തിരുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇലവന്‍:

ഋതുരാജ് ഗെയ്ക്വാദ്, ഡെവോണ്‍ കോണ്‍വേ, ബെന്‍ സ്‌റ്റോക്‌സ്, അംബാട്ടി റായിഡു, മോയിന്‍ അലി, രവീന്ദ്ര ജഡേജ, എം.എസ്. ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, മിച്ചല്‍ സാന്റ്‌നര്‍, രാജ്വര്‍ധന്‍ ഹാംഗാര്‍ക്കര്‍

ഗുജറാത്ത് ടൈറ്റന്‍സ് ഇലവന്‍:

ശുഭ്മന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), കെയ്ന്‍ വില്യംസലണ്‍, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, മുഹമ്മദ് ഷമി, ജോഷ്വാ ലിറ്റില്‍, യാഷ് ദയാല്‍, അല്‍സാരി ജോസഫ്.

Content Highlight: Mohammed Shami picks 100th IPL wicket

Latest Stories

We use cookies to give you the best possible experience. Learn more