നേപ്പിയര്‍: ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി മുഹമ്മദ് ഷമി. ഇപ്പോള്‍ നടക്കുന്ന ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ രണ്ട് വിക്കറ്റ് നേടിയതോടെയാണ് ഷമി റെക്കോര്‍ഡ് സ്വന്തമാക്കിയത്.
മാര്‍ട്ടിന്‍ ഗുപ്റ്റിലിനെയും കോളിന്‍ മണ്‍റോയെയുമാണ് ഷമി ഇന്ന് പുറത്താക്കിയത്. 56 മത്സരങ്ങളില്‍ നിന്നാണ് ഷമിയുടെ നേട്ടം. മത്സരം പുരോഗമിക്കുമ്പോള്‍ അഞ്ചോവറില്‍ 18 റണ്‍സ് മാത്രം വിട്ടു നല്‍കി രണ്ട് മെയ്ഡന്‍ ഓവറുകളോടെയാണ് ഷമിയുടെ പ്രകടനം.
59 മത്സരങ്ങളില്‍ നിന്ന് ഇര്‍ഫാന്‍ പത്താനാണ് ഇതിന് മുമ്പ് വേഗത്തില്‍ 100 വിക്കറ്റ് നേടിയ ഇന്ത്യന്‍ താരം. സഹീര്‍ ഖാന്‍ (65), അഗാര്‍ക്കര്‍ (67), ജവഗല്‍ ശ്രീനാഥ് (68) എന്നിവരാണ് പട്ടികയില്‍ പുറകിലുള്ളത്.
അന്താരാഷ്ട്ര തലത്തില്‍ 44 മത്സരങ്ങളില്‍ നിന്ന് 100 വിക്കറ്റ് തികച്ച അഫ്ഗാന്‍ താരം റാഷിദ് ഖാനാണ് ഒന്നാം സ്ഥാനത്തുള്ളത്.