നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയെ ഒരു ഏകദിന സീരീസില്‍ പരാജയപ്പെടുത്തിരിക്കുകയാണ് ശ്രീലങ്ക. ഇരുവരും തമ്മില്‍ നടന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ 110 റണ്‍സിന്റെ വമ്പന്‍ തോല്‍വിയായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. ആദ്യ ഏകദിനത്തില്‍ ഇന്ത്യ സമനിലയില്‍ ഓള്‍ ഔട്ട് ആയപ്പേള്‍ രണ്ടാമത്തെ മത്സരത്തില്‍ 32 റണ്‍സിനുമാണ് പരാജയപ്പെട്ടത്.
മുന്‍ പാകിസ്ഥാന്‍ താരം ബാസിത് അലിയുടെ യൂട്യൂബ് ചാനലില്‍ അടുത്തിടെ നടന്ന ഒരു ചര്‍ച്ചയില്‍ രോഹിത് ശര്‍മയേക്കുറിച്ച് സംസാരിച്ചിരുന്നു. മുന്‍ പാക് താ മുഹമ്മദ് സയിദും താരത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ലോകത്തെ ഏറ്റവും മികച്ച ബാറ്ററാണ് രോഹിത് എന്നാണ് താരം മുന്‍ താരം പറഞ്ഞത്.
‘രോഹിത് ശര്‍മയാണ് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍, അവന്‍ ഫാസ്റ്റ് ബൗളര്‍മാരെ നന്നായി കളിക്കുന്നുണ്ട്, അവന്‍ ഫാസ്റ്റ് ബൗളേഴ്‌സിനെതിരെ കുഴങ്ങുന്നത് ഞാന്‍ കണ്ടിട്ടില്ല, അവന്‍ നേരത്തെ ലെങ്ത് തെരഞ്ഞെടുക്കുന്നു,’ മുഹമ്മദ് സെയ്ദ് പറഞ്ഞു.
ഇനി ഇന്ത്യന്‍ ടീമിന്റെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമാണ് സീരീസില്‍ ഉള്ളത്. ബംഗ്ലാദേശിനെതിരെയുള്ള പരമ്പര കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് മുന്നില്‍ അടുത്ത നാല് മാസത്തിനുള്ളില്‍ പത്ത് ടെസ്റ്റ് മത്സരങ്ങളാണ് ഉള്ളത്. നവംബറില്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിക്കാണ് ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്നത്.
Content Highlight: Mohammad Zahid Talking About Rohit Sharma’s Performance