| Thursday, 23rd November 2023, 11:31 pm

വാക്കുകള്‍ക്ക് വേദന പ്രകടിപ്പിക്കാന്‍ കഴിയില്ല; ഫൈനലിലെ തോല്‍വിയെക്കുറിച്ച് തുറന്ന് പറഞ്ഞ് മുഹമ്മദ് സിറാജ്

സ്പോര്‍ട്സ് ഡെസ്‌ക്

2023ലെ ഐ.സി.സി ലോകകപ്പില്‍ ഇന്ത്യയുടെ തോല്‍വിക്ക് ശേഷം മുഹമ്മദ് സിറാജ് മനസ്സ് തുറക്കുകയാണ്. നവംബര്‍ 19ന് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 240 റണ്‍സ് 43 ഓവറില്‍ മറികടന്നാണ് ഓസ്‌ട്രേലിയ ലോക കിരീടം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ മൂന്നാം ലോക കിരീട സ്വപ്നം തകരുകയായിരുന്നു.

ടൂര്‍ണമെന്റില്‍ സിറാജ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. ഫൈനലിലെ അപ്രതീക്ഷിതമായ തോല്‍വിയില്‍ സിറാജ് വലിയ വിഷമം പ്രകടിപ്പിച്ചിരുന്നു. ലോകകപ്പ് യാത്ര അവിസ്മരണീയമാക്കിയതിന് സപ്പോര്‍ട്ട് സ്റ്റാഫിനും ആരാധകര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് സിറാജ് എക്‌സില്‍ കുറിക്കുകയായിരുന്നു.

‘ഞങ്ങള്‍ ആഗ്രഹിച്ചത് പോലെ അല്ലായിരുന്നു ഫൈനലിന്റെ അവസാനം, ഇന്ത്യയെ പ്രതിനിധീകരിച്ചതില്‍ എനിക്ക് വലിയ അഭിമാനവുമുണ്ട്. എന്റെ രാജ്യത്തിനുവേണ്ടി കളിക്കുക മാത്രമാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. തോല്‍വിയില്‍ എന്റെ ഹൃദയം തകര്‍ന്നു, വാക്കുകള്‍ക്ക് നിരാശയും വേദനയും പ്രകടിപ്പിക്കാന്‍ കഴിയില്ല.

തോല്‍വി വിശ്വസിക്കാന്‍ കഴിയുന്നില്ല. ഈ സമയം ദൈവഹിതം ആയിരിക്കില്ല പക്ഷേ നമ്മുടെ രാജ്യത്തിന്റെ മഹത്വം വീണ്ടെടുക്കാന്‍ ഓരോ ദിവസവും കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു. ഞങ്ങളെ മത്സരത്തിന് പ്രാപ്തരാക്കുന്ന, അതിനു കൂടുതല്‍ സഹായിക്കുന്ന തിരശ്ശീലിക്കു പിന്നിലെ സപ്പോര്‍ട്ട് സ്റ്റാഫുകള്‍ വലിയ ക്രെഡിറ്റ് അര്‍ഹിക്കുന്നുണ്ട്. അവരുടെ സംഭാവന വളരെ വലുതാണ്. ഞങ്ങളെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി ആള്‍ക്കൂട്ടത്തിനിടയില്‍ നീലക്കടല്‍ കാണുന്നത് വലിയ വികാരമാണ്. നിങ്ങള്‍ നല്‍കിയ ഊര്‍ജ്ജം വളരെ വലുതായിരുന്നു. എല്ലാ വഴികളിലും നിങ്ങള്‍ ഞങ്ങളെ പിന്തുണച്ചു. ജയ് ഹിന്ദ്,’ അദ്ദേഹം എക്‌സില്‍ എഴുതി.

Content Highlight: Mohammad Siraj opens up about his defeat in the final

We use cookies to give you the best possible experience. Learn more