ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സിഡ്‌നി ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടതോടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ ഓസ്‌ട്രേലിയക്ക് മുമ്പില്‍ തലകുനിക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 3-1നാണ് ഓസീസ് വിജയം സ്വന്തമാക്കിയത്.
അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ഇന്ത്യയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനമാണ് പേസ് ബൗളര്‍ മുഹമ്മദ് സിറാജ് കാഴ്ചവെച്ചത്. പരമ്പരയില്‍ 157.1 ഓവര്‍ എറിഞ്ഞ താരം 31.15 എന്ന ആവറേജില്‍ 20 വിക്കറ്റുകള്‍ നേടി. 632 റണ്‍സാണ് താരം വിട്ടുകൊടുത്തത്. ബോര്‍ഡര്‍ ഗവാസ്‌കറില്‍ ഒരു ഫോര്‍ഫര്‍ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന നാലാമത്തെ താരമാകാനും താരത്തിന് സാധിച്ചിരുന്നു.
എന്നാല്‍ 2023മുതല്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഓവറുകള്‍ ചെയ്ത പേസര്‍ എന്ന നേട്ടം സ്വന്തമാക്കാന്‍ സിറാജിന് സാധിച്ചു. ഈ നേട്ടത്തില്‍ പേസ് മാസ്റ്റര്‍ ജസ്പ്രീത് ബുറയെ മറികടക്കാനും താരത്തിന് സാധിച്ചു.
2023മുതല്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഓവറുകള്‍ ചെയ്ത പേസര്‍, ഓവര്‍
മുഹമ്മദ് സിറാജ് – 671.5
ജസ്പ്രീത് ബുംറ – 560.1
മുഹമ്മദ് ഷമി – 247.3
ഹര്‍ദിക് പാണ്ഡ്യ – 180.3
അര്‍ഷ്ദീപ് സിങ് – 177.3
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഉടനീളം മിന്നും പ്രകടനമാണ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ കാഴ്ചവെച്ചത്. പരമ്പരയിലെ താരമാകാനും താരത്തിന് സാധിച്ചിരുന്നു. അഞ്ച് മത്സരത്തില്‍ നിന്ന് 32 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
Content Highlight: Mohammad Siraj In Record Achievement