എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ബെംഗളൂരുവിനെതിരെ ലഖ്‌നൗവിന് 28 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ടോസ് നേടിയ ബെംഗളൂരു ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ലഖ്‌നൗ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് ആണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരു 19.4 ഓവറില്‍ 153 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
മത്സരത്തില്‍ ബെംഗളൂരു പേസര്‍ മുഹമ്മദ് സിറാജിന് ഒരു വിക്കറ്റ് മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചത്. സീസണിലെ തുടക്കം മുതല്‍ മോശം ഫോമിലാണ് താരം. ഇതോടെ ഐ.പി.എല്ലിലെ പതിനേഴാം സീസണില്‍ നാണംകെട്ട റെക്കോഡ് സ്വന്തമാക്കുകയാണ് മുഹമ്മദ് സിറാജ്. 2024 ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ വഴങ്ങുന്ന താരം എന്ന നോശം റെക്കോഡാണ് സിറാജിന്റെ പേരില്‍ കുറിച്ചത്.
2024 ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ വഴങ്ങുന്ന താരം, എണ്ണം
മുഹമ്മദ് സിറാജ് – 11*
മയങ്ക് മാര്‍ക്കാണണ്ടെ – 10
അല്‍സാരി ജോസഫ് – 8
നിലവില്‍ നാലു മത്സരങ്ങളില്‍ നിന്നും സിറാജിന് വെറും രണ്ട് വിക്കറ്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. 55 ആവറേജും 10 എക്കണോമിയുമാണ് താരത്തിന് ഉള്ളത്. പുതിയ സീസണില്‍ സിറാജ് മോശം ഫോമില്‍ ആണെന്നതിനുള്ള ഉദാഹരണമാണ് ഇവ.
ഹോം ഗ്രൗണ്ടിലെ തോല്‍വിയോടെ പോയിന്റ് ടേബിള്‍ ആര്‍.സി.ബി ഒമ്പതാം സ്ഥാനത്ത് പിന്തള്ളപ്പെട്ടിരിക്കുകയാണ്. ആറു പോയിന്റോടെ ഒന്നാം സ്ഥാനത്ത് രാജസ്ഥാന്‍ റോയല്‍സും പോയിന്റുകള്‍ ഒന്നുമില്ലാതെ അവസാനം മുംബൈ ഇന്ത്യന്‍സുമാണുള്ളത്.
Content Highlight: Mohammad Siraj In Bad Record Achievement