| Wednesday, 24th July 2024, 11:21 am

ഷമി 19ാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു; വെളിപ്പെടുത്തലുമായി സുഹൃത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത താരമാണ് മുഹമ്മദ് ഷമി. ഇന്ത്യയുടെ പേസ് ബൗളിങ് നിരയില്‍ ഷമി കൊയ്ത നേട്ടങ്ങള്‍ ഏതൊരു ക്രിക്കറ്റ് ആരാധകരെയും അമ്പരപ്പിക്കുന്നതാണ്. 2023 ഏകദിന ലോകകപ്പിലെ സെമിയില്‍ ന്യൂസിലാന്‍ഡിന്റെ ഏഴ് വിക്കറ്റ് പിഴുതെറിഞ്ഞത് വരെ നിരവധി ടേണിങ് പോയിന്റുകളാണ് ഷമി ഇന്ത്യന്‍ ക്രിക്കറ്റിന് സംഭാവന ചെയ്തത്.

എന്നാല്‍ ഏറെ ദുരിതങ്ങള്‍ നിറഞ്ഞ ഒരു ക്രിക്കറ്റ് കരിയറും ജീവിതവുമായിരുന്നു ഷമിക്ക് ഉണ്ടായത്. മുന്‍ പങ്കാളിയുമായുള്ള പരാജിതമായ ദാമ്പത്യവും തുടര്‍ന്ന് ഒത്തുകളി ആരോപണവുമെല്ലാം ഷമിയെ ഇരുട്ടിലാക്കിയിരുന്നു. കൂടാതെ മുന്‍ പങ്കാളി ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ പലകാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതോടെ ബി.സി.സി.ഐയില്‍ നിന്ന് കുറച്ച് കാലത്തേക്ക് താരത്തിന്റെ കേന്ദ്ര കരാര്‍ പുതുക്കിയില്ലായിരുന്നു. തുടര്‍ന്ന് അന്യേഷണത്തിവും ഉത്തരവിട്ടു.

ഈ സമയം ഷമിയുടെ ജീവിതത്തില്‍ ഏറ്റവും വലിയ വിഷമ ഘട്ടമായിരുന്നുന്നെന്നും ഷമി ആത്മഹത്യയ്ക്ക് ശ്രനിച്ചിരുന്നു എന്നും സുഹൃത്ത് ഉമേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ താരം ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഷമിയുടെ സുഹൃത്ത്.

‘അന്ന് രാത്രി അവന്‍ ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നെന്ന് വാര്‍ത്തയില്‍ വന്നിരുന്നു. ഞാന്‍ വെള്ളം കുടിക്കാന്‍ എഴുന്നേറ്റപ്പോള്‍ പുലര്‍ച്ചെ ഏകദേശം 4 മണി ആയിരുന്നു. അത് കണ്ടപ്പോള്‍ ഞാന്‍ അടുക്കളയിലേക്ക് പോകുകയായിരുന്നു. അവന്‍ ബാല്‍ക്കണിയില്‍ നില്‍ക്കുകയായിരുന്നു. ഞങ്ങള്‍ താമസിച്ചിരുന്ന 19-ാം നിലയായിരുന്നു അത്. ഷമിയുടെ കരിയറിലെ ഏറ്റവും മോശം രാത്രിയാണ് അതെന്ന് എനിക്ക് മനസിലായി.

ഒരു ദിവസം, ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ വിഷയം അന്വേഷിക്കുന്ന ബി.സി.സി.ഐ കമ്മിറ്റിയില്‍ നിന്ന് തനിക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചുവെന്ന് അവന് ഫോണ്‍ വന്നു, ഒരു ലോകകപ്പ് നേടുന്നതിനേക്കാള്‍ സന്തോഷത്തിലായിരുന്നു അന്ന് അവന്‍,’ അദ്ദേഹം പറഞ്ഞു.

Content Highlight: Mohammad Shami tried to commit suicide from the 19th floor

We use cookies to give you the best possible experience. Learn more