ഇന്ത്യയുടെ മിന്നും മികച്ച പേസ് ബൗളറില്‍ ഒരാളാണ് മുഹമ്മദ് ഷമി. 2023 ഏകദിന ലോകകപ്പിനിടെ കണങ്കാലിന് പരിക്കേറ്റ ഷമി ശസ്ത്രക്രിയയ്ക്ക് വിധേയനാവേണ്ടി വന്നതോടെ ഏറെ നാള്‍ കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഇതോടെ 2024 ഐ.പി.എല്ലും 2024 ടി-20 ലോകകപ്പും താരത്തിന് നഷ്ടമായിരുന്നു.
എന്നാല്‍ തിരിച്ചുവരവിന്റെ പാതയില്‍ താരത്തിന് വീണ്ടും പരിക്കേല്‍ക്കുകയും വരാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നും നേരത്തെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാത്രമല്ല മറ്റ് മാധ്യമങ്ങളിലും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് പറഞ്ഞ് താരം സോഷ്യല്‍ മീഡിയയല്‍ പോസ്റ്റ് ഇട്ടിരുന്നു. ഇപ്പോള്‍ താരം തന്റെ ഫിറ്റ്‌നസിനെക്കുറിച്ച് നേരിട്ട് സംസാരിച്ചിരിക്കുകയാണ്.
താന്‍ നെറ്റ്‌സില്‍ മികച്ച രീതിയില്‍ ഫുള്‍ ലോഡ് കൊടുത്ത് പന്തെറിയുന്നുണ്ടെന്നും താന്‍ ഇപ്പോള്‍ 100 ശതമാനം ഫിറ്റാണെന്നുമാണ് ഷമി പറഞ്ഞത്. യൂജെനിക്‌സ് ഹെയര്‍ സയന്‍സസ് സംഘടിപ്പിച്ച ഒരു പരിപാടിയുടെ ഭാഗമായി ഷമി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോളാണ് തന്റെ ഫിറ്റ്‌നസിനെക്കുറിച്ച് താരം വെളിപ്പെടുത്തിയത്.
‘ഇന്നലെ ഞാന്‍ ബൗള്‍ ചെയ്തതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. മുമ്പ് ഞാന്‍ ഹാഫ് റണ്‍-അപ്പില്‍ നിന്നാണ് ബൗള്‍ ചെയ്തത്, കാരണം എനിക്ക് കൂടുതല്‍ ലോഡ് എടുക്കാന്‍ താല്‍പ്പര്യമില്ലായിരുന്നു. എന്നാല്‍ ഇന്നലെ, ഞാന്‍ ഫുള്‍ ലോഡിലേക്ക് പോകാന്‍ തീരുമാനിച്ചു, ഞാന്‍ 100 ശതമാനം നിരക്കില്‍ ബൗള്‍ ചെയ്തു.
പന്തെറിയുമ്പോള്‍ നന്നായി തോന്നി. ഞാനിപ്പോള്‍ 100 ശതമാനം വേദനയില്ലാത്തവനാണ്. ഓസ്ട്രേലിയന്‍ പരമ്പരയില്‍ ഞാന്‍ എത്തുമോ എന്ന് എല്ലാവരും വളരെക്കാലമായി ആശ്ചര്യപ്പെടുന്നു, പക്ഷേ അതിന് ഇനിയും സമയമുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു,’ യൂജെനിക്‌സ് ഹെയര്‍ സയന്‍സസ് സംഘടിപ്പിച്ച ഒരു പരിപാടിയുടെ ഭാഗമായി ഷമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘BGT is too far at the moment, but…’ Mohammed Shami speaks about his rehabilitation #MohammedShami #Shami #BGT #BGTTwitter #IndianCricket pic.twitter.com/B5Xd15fqx4
— CREX (@Crex_live) October 21, 2024
നവംബര്‍ 22നാണ് ഇന്ത്യ-ഓസ്ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് ആരംഭമാകുന്നത്. മത്സരത്തില്‍ ഷമി തിരിച്ചെത്തിയാല്‍ ഇന്ത്യക്ക് ഇരട്ടി ശക്തി കൈവരിക്കുമെന്നത് ഉറപ്പാണ്.
ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.
രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്‌ലെയ്ഡ് ഓവല്‍.
മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്ബെയ്ന്‍.
ബോക്സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.
അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്.
Content Highlight: Mohammad Shami Talking About His Fitness