| Tuesday, 5th December 2023, 11:24 pm

ഷമിയുടെ കണങ്കാലിന് പരിക്ക്; സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ ആശങ്ക

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയക്ക് എതിരായ ടി-ട്വന്റി പര്യടനം അവസാനിച്ചതോടെ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ഒരു മാസത്തെ ഓള്‍ ഫോര്‍മാറ്റ് പരമ്പരയ്ക്ക് ഒരുങ്ങിയിരിക്കുകയാണ്. പരമ്പരയില്‍ പ്രധാനമായ ആശങ്ക മുഹമ്മദ് ഷമിയുടെ പരിക്കാണ്. ലോകത്തിലെ ഏറ്റവും മികച്ച സീം,സ്വിങ് ബൗളര്‍മാരില്‍ ഒരാളാണ് മുഹമ്മദ് ഷമി.

എന്നാല്‍ ഷമിക്ക് കണങ്കാലിന് പ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടായിരുന്നു. പര്യടനത്തില്‍ അദ്ദേഹം പങ്കെടുക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കാന്‍ ടീം മാനേജ്‌മെന്റിനും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനും സമയമുണ്ടെങ്കിലും നിലവില്‍ അദ്ദേഹത്തിന്റെ കണങ്കാല്‍ പരിക്ക് ആശങ്കയ്ക്ക് കാരണമാകുന്നതാണ്.

രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ ഷമി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന് മൂന്ന് ടി ട്വന്റിയും മൂന്ന് ഏകദിനങ്ങളും അടങ്ങുന്ന പര്യടനത്തില്‍ വിശ്രമം അനുവദിച്ചിട്ടുമുണ്ട്. ഡിസംബര്‍ 26ന് പ്രിറ്റോറിയയിലെ സെഞ്ചുറിയനില്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പര മുന്‍പുള്ള മൂന്നുദിവസത്തെ സന്നാഹ മത്സരത്തിനും അദ്ദേഹത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. നവംബര്‍ 30ന് ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ഷമി പരിക്കില്‍ നിന്ന് വിമുക്തനായാല്‍ ടീമില്‍ ജോയിന്‍ ചെയ്യുമെന്നായിരുന്നു പറഞ്ഞത്.

‘മിസ്റ്റര്‍ മുഹമ്മദ് ഷമി ഇപ്പോള്‍ ചികിത്സയിലാണ്, ഫിറ്റ്‌നസ് നോക്കിയിട്ടാണ് അദ്ദേഹം ഉണ്ടാകുമോ എന്നത് പറയാന്‍ പറ്റുകയുള്ളൂ,’ നവംബര്‍ 30ന് ടീമിനെ പ്രഖ്യാപിക്കുന്ന സമയത്ത് ബി.സി.സി.ഐ പറഞ്ഞു. ക്ഷമയുടെ കണങ്കാലിന് ഒരു നീറ്റല്‍ ഉണ്ടായിരുന്നു ലോകകപ്പ് മുതല്‍ നിലനില്‍ക്കുന്ന ഒരു ആശങ്കയായിരുന്നു അത് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളര്‍ ആയി മാറിയെങ്കിലും ബൗളിങ്ങിനിടെ ലാന്‍ഡിങ് സമയത്ത് അസ്വസ്ഥതകള്‍ അനുഭവിച്ചിട്ടുണ്ട് എന്ന് ഷമി പറഞ്ഞിരുന്നു.

ഇന്ത്യന്‍ ടീം ബുധനാഴ്ച പുലര്‍ച്ചെ ബെംഗളൂരുവില്‍ നിന്നും ദുബായ് വഴി ഡര്‍ബനിലേക്ക് പുറപ്പെടും. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ടു-ട്വന്റി ടീമിനൊപ്പം കോച്ച് രാഹുല്‍ ദ്രാവിഡും അദ്ദേഹത്തിന്റെ എല്ലാ സപ്പോര്‍ട്ട് സ്റ്റാഫും പുറപ്പെടും. ഡിസംബര്‍ 10ന് ഡര്‍ബനിലെ കിങ്‌സ്മീഡിലാണ് ആദ്യ ടി ട്വന്റി മത്സരം നടക്കുന്നത്.

Content Highlight: Mohammad Shami’s ankle injury

We use cookies to give you the best possible experience. Learn more