ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെ വമ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ 49.4 ഓവറില്‍ 241 റണ്‍സിന് പുറത്തായി.
242 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 45 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഇതോടെ ഇന്ത്യ എ ഗ്രൂപ്പില്‍ കളിച്ച രണ്ട് മത്സരങ്ങളിലും വിജയം സ്വന്തമാക്കി നാല് പോയിന്റാണ് ഇന്ത്യ നേടിയത്. നിലവില്‍ പാകിസ്ഥാന്‍ കളിച്ച രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടിരിക്കുകയാണ്.
A Virat Kohli masterclass took India straight to the 🔝 of Group A 🔥
An important #BANvNZ clash awaits next 👀#ChampionsTrophy ✍️: https://t.co/XKNIIKx0Gb pic.twitter.com/BmxZWZYf9N
— ICC (@ICC) February 24, 2025
തോല്‍വി വഴങ്ങിയതോടെ ചാമ്പ്യന്‍സ് ട്രോഫി കിരീടം നിലനിര്‍ത്തുക എന്ന പാകിസ്ഥാന്റെ പ്രതീക്ഷകള്‍ അവസാനിച്ചുവെന്ന് പറയുകയാണ് ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍.
‘അതെ, ഞങ്ങളുടെ ഫൈനല്‍ പ്രതീക്ഷകള്‍ അവസാനിച്ചു എന്ന് ഞാന്‍ പറയും, അതാണ് സത്യം. അടുത്ത മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ബംഗ്ലാദേശിന്റെ റിസള്‍ട്ട് എന്തായിരിക്കുമെന്നും, ഇന്ത്യയുമായുള്ള മത്സരത്തില്‍ ന്യൂസിലാന്‍ഡിന്റെ റിസള്‍ട്ട് എന്തായിരിക്കും എന്നതിന് അനുസരിച്ചാണ ഇനി എല്ലാം. അതൊരു നീണ്ട യാത്രയാണ്. ഞങ്ങളുടെ ചാമ്പ്യന്‍സ് ട്രോഫി മറ്റുള്ളവരെ ആശ്രയിച്ചിരിക്കുന്നു, ഒരു ക്യാപ്റ്റനെന്ന നിലയില്‍ എന്നെ ഇത് നിരാശപ്പെടുത്തി,’ മുഹമ്മദ് റിസ്വാന്‍ പറഞ്ഞു.
വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ വിജയത്തിലെത്തിയത്. തന്റെ 51ാം ഏകദിന സെഞ്ച്വറിയില്‍ ഫോര്‍മാറ്റിലെ 14000 റണ്‍സ് പൂര്‍ത്തിയാക്കാനും വിരാടിന് സാധിച്ചിരുന്നു. മത്സരത്തില്‍ 111 പന്തില്‍ നിന്ന് ഏഴ് ഫോര്‍ ഉള്‍പ്പെടെ 100* റണ്‍സാണ് വിരാട് നേടിയത്.
മാര്‍ച്ച് രണ്ടിനാണ് ഇനി ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കാനിരിക്കുന്നത്. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ന്യൂസിലാന്‍ഡാണ് എതിരാളികള്‍. ടൂര്‍ണമെന്റില്‍ ബംഗ്ലാദേശ് ഇന്ന് (തിങ്കള്‍) ന്യൂസിലാന്‍ഡിനെ നേരിടും. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് ബംഗ്ലാദേശിന് വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ ന്യൂസിലാന്‍ഡ് സെമിയിലെത്തും മാത്രമല്ല പാകിസ്ഥാനും ബംഗ്ലാദേശും പുറത്താകുകയും ചെയ്യും.
Content Highlight: Mohammad Rizwan Talking About Champions Trophy Chances Of Pakistan