|

തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കി റിസ്വാന്‍; പാകിസ്ഥാന്റെ കാവലായ കൈകള്‍!

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സ് മുള്‍ട്ടാനില്‍ പുരോഗമിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യ ഇന്നിങ്‌സില്‍ 230 റണ്‍സ് നേടി ഓള്‍ ഔട്ട് ആവുകയായിരുന്നു. തുടര്‍ബാറ്റിങ്ങില്‍ വെസ്റ്റ് ഇന്‍ഡീസ് 137 റണ്‍സിന് തകര്‍ന്നപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ പാകിസ്ഥാനെ വിന്‍ഡീസ് 157 റണ്‍സിനും തകര്‍ത്തു.

നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസിന് 251 റണ്‍സ് ആണ് വിജയലക്ഷ്യം. എന്നാല്‍ മത്സരം പുരോഗമിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സാണ് വിന്‍ഡീസിന് നേടാന്‍ സാധിച്ചത്.

പാകിസ്ഥാന് വേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചത് സാജിദ് ഖാനാണ്. നിലവില്‍ ഒരു മെയ്ഡ്‌നടക്കം നാല് വിക്കറ്റുകളാണ് താരം നേടിയത്. അബ്രാര്‍ അഹമ്മദ്, നൊമാന്‍ അലി എന്നിവര്‍ ഒരു വിക്കറ്റും നേടി. നിലവില്‍ ക്രീസില്‍ തുടരുന്നത് അലിക് അതനാസെയും (50) കെവിന്‍ സിക്ലെയര്‍ (3).

മത്സരത്തില്‍ മൂന്ന് വിക്കറ്റുകളാണ് പാകിസ്ഥാന്റെ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍ നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരത്തെ തേടി എത്തിയിരിക്കുകയാണ്. പാകിസ്ഥാന് വേണ്ടി ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ 100 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്.

രണ്ടാം ഇന്നിങ്‌സില്‍ പാകിസ്ഥാന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ ഷാന്‍ മസൂദ് ആണ്. 70 പന്തില്‍ നിന്ന് 52 റണ്‍സ് നേടിയാണ് താരം ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചത്. കൂടാതെ ഓപ്പണര്‍ മുഹമ്മദ് ഹുറെയ്റ 29 റണ്‍സും നേടി. മറ്റാര്‍ക്കും കാര്യമായ പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ സാധിച്ചില്ല. പാകിസ്ഥാനെ തകര്‍ക്കാന്‍ ഏറെ സഹായിച്ചത് ജോമല്‍ വേരിക്കനാണ്. 7 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

ആദ്യ ഇന്നിങ്‌സില്‍ പാകിസ്ഥാന് തുണയായത് സൗത്ത് ഷക്കീലിന്റെ 84 റണ്‍സും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്റെ 71 റണ്‍സുമാണ്. മധ്യ നിരയില്‍ ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വിന്‍ഡീസിന് വേണ്ടി രണ്ടാം ഇന്നിങ്‌സില്‍ ജോമാല്‍ 31 റണ്‍സ് നേടി ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തി മറ്റാര്‍ക്കും തന്നെ കൂടുതല്‍ റണ്‍സ് നേടാന്‍ സാധിച്ചില്ല. പാകിസ്ഥാന്റെ നോമാന്‍ അലി അഞ്ച് വിക്കറ്റും സാജിദ് നാല് വിക്കറ്റും അഹമ്മദ് ഒരു വിക്കറ്റും നേടി മികവുപുലര്‍ത്തി.

Content Highlight: Mohammad Rizwan In Record Achievement

Latest Stories