ഇന്നലെ നടന്ന ടി-20 ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാനെ 6 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ. വമ്പന്‍ പോരാട്ടത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
19 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ഇന്ത്യ. മറുപടി ബാറ്റിങ്ങില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് നേടാനാണ് പാകിസ്ഥാന് സാധിച്ചത്.
കളി തുടങ്ങുമ്പോള്‍ വെറും 15 ശതമാനം മാത്രമായിരുന്നു ഇന്ത്യക്ക് വിജയ സാധ്യത. വിന്‍പ്രഡിറ്റര്‍ വീണ്ടും മാറിമറിഞ്ഞു, പാകിസ്ഥാന്‍ ക്രീസില്‍ നിലയുറച്ചതോടെ 8 ശതമാനം സാധ്യത മാത്രമായിരുന്നു ഇന്ത്യക്ക്. എന്നാല്‍ പാകിസ്ഥാന്‍ ബാറ്റര്‍മാരുടെ തലയറുത്തുകൊണ്ട് കുതിക്കുകയായിരുന്നു ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ.
Bumrah breathed absolute fire! 🔥
He bagged his 2⃣nd Player of the Match award in a row in the #T20WorldCup as #TeamIndia bagged their 2⃣nd win in a row! 👏 👏
Scorecard ▶️ https://t.co/M81mEjp20F#INDvPAK | @Jaspritbumrah93 pic.twitter.com/jRT2qcPx9S
— BCCI (@BCCI) June 9, 2024
കളത്തില്‍ പാക് സ്റ്റാര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍ നിലയുറപ്പിച്ചതോടെ ഇന്ത്യ സമ്മര്‍ദത്തിലായിരുന്നു. എന്നാല്‍ 14ാം ഓവറില്‍ ബുംറ എത്തിയതോടെ തകര്‍പ്പന്‍ ലെങ്ത്തില്‍ എറിഞ്ഞ പന്ത് റിസ്വാന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു. ഇന്ത്യയെ കളിയിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു ബുംറ. പാകിസ്ഥാന് വേണ്ടി മുഹമ്മദ് റിസ്വാന്‍ 44 പന്തില്‍ 31 റണ്‍സ് നേടിയാണ് പുറത്തായത്.
ഇതോടെ ലോകകപ്പിലെ ഒരു മോശം റെക്കോഡും സ്വന്തമാക്കുകയാണ് റിസ്വാന്‍. ടി-20 ലോകകപ്പിലെ ഒരു ഇന്നിങ്‌സില്‍ മിനിമം 40 പന്തില്‍ ഏറ്റവും കുറവ് സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശുന്ന രണ്ടാമത്തെ താരമാണ് റിസ്വാന്‍.
ടി-20 ലോകകപ്പിലെ ഒരു ഇന്നിങ്‌സില്‍ മിനിനം 40 പന്തില്‍ ഏറ്റവും കുറവ് സ്‌ട്രൈക്ക് റേറ്റ് ഉള്ള താരം, സ്‌ട്രൈക്ക് റേറ്റ്, എതിരാളി, വര്‍ഷം
ആര്‍. അലി ഷാ – 59 – പാവുവ ന്യു ഗിനിയ – 2024
മുഹമ്മദ് റിസ്വാന്‍ – 70 – ഇന്ത്യ – 2024
ആരോണ്‍ ഫിഞ്ച് – 74 – ശ്രീലങ്ക – 2022
തമീമ് ഇഖ്ബാല്‍ – 80 – ഓസ്‌ട്രേലിയ – 2007
മത്സരത്തില്‍ നാല് ഓവറില്‍ വെറും 14 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്. ഡെത് ഓവറില്‍ ജസ്പ്രീത് മിന്നും പ്രകടനമാണ് താരം കാഴ്ചവച്ചത്. 19ാം ഓവറില്‍ മൂന്ന് റണ്‍സ് വഴങ്ങി ഇഫ്തിഖര്‍ അഹമ്മദിന്റെ വിക്കറ്റും താരം നേടിയിരുന്നു. കളിയിലെ താരവും ബുംറയായിരുന്നു. താരത്തിന് പുറമേ ഹര്‍ദിക് പാണ്ഡ്യ 24 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും പട്ടേല്‍ 11 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും നേടി. അവസാന ഓവര്‍ ഹര്‍ഷല്‍ പട്ടേല്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
ഇന്ത്യക്ക് വേണ്ടി റിഷബ് പന്ത് 31 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയപ്പോള്‍ അക്‌സര്‍ പട്ടേല്‍ 18 പന്തില്‍ നിന്ന് 20 റണ്‍സും നേടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് 12 പന്തില്‍ നിന്ന് 13 റണ്‍സ് ആണ് നേടാന്‍ സാധിച്ചത്. സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി വെറും നാല് റണ്‍സിനാണ് പുറത്തായത്.
മികച്ച രീതിയിലാണ് ന്യൂയോര്‍ക്കിലെ നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ പാകിസ്ഥാന് ബൗളര്‍മാര്‍ പ്രകടനം നടത്തിയത്. നസീം ഷാ 21 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയപ്പോള്‍ ഹാരിസ് റൗഫ് മൂന്നോവറില്‍ 21 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടി. മുഹമ്മദ് അമീര്‍ 23 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടി. ഇമാദ് വസീം 15 റണ്‍സും ഫഖര്‍ സമാന്‍ 13 റണ്‍സും നേടി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു.
Content Highlight: Mohammad Riswan In Unwanted Record Achievement in t20 world Cup