അഫ്ഗാനിസ്ഥാന്‍-ശ്രീലങ്ക മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ 42 റണ്‍സിന് അഫ്ഗാന്‍ പരാജയപ്പെട്ടിരുന്നു. മത്സരം പരാജയപ്പെട്ടെങ്കിലും മികച്ച പോരാട്ടവീര്യമാണ് അഫ്ഗാന്‍ താരങ്ങള്‍ നടത്തിയത്.
അഫ്ഗാനിസ്ഥാനായി അസമത്തുള്ള ഒമര്‍സായി, മുഹമ്മദ് നബി എന്നിവര്‍ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 130 പന്തില്‍ 136 റണ്‍സ് നേടിയായിരുന്നു മുഹമ്മദ് നബിയുടെ തകര്‍പ്പന്‍ പ്രകടനം. 15 ഫോറുകളും മൂന്ന് സിക്‌സുകളുമാണ് നബിയുടെ ബാറ്റില്‍ നിന്നും പിറന്നത്.
ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടം സ്വന്തമാക്കാനും നബിക്ക് സാധിച്ചു. ഏകദിന ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടമാണ് നബി സ്വന്തം പേരിലാക്കി മാറ്റിയത്. തന്റെ 39 വയസില്‍ ആയിരുന്നു നബി ഈ മിന്നും നേട്ടം സ്വന്തമാക്കിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് ആണ് നബി മറികടന്നത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 381 റണ്‍സാണ് നേടിയത്. ലങ്കന്‍ ബാറ്റിങ് നിരയില്‍ പാത്തും നിസങ്ക ഇരട്ട സഞ്ചരി നേടി മികച്ച പ്രകടനം നടത്തി. 139 പന്തില്‍ പുറത്താവാതെ 210 റണ്‍സാണ് നിസങ്ക നേടിയത്. 20 ഫോറുകളും എട്ട് സിക്‌സുകളുമാണ് താരം സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സാണ് നേടിയത്. മുഹമ്മദ് നബിക്ക് പുറമേ അസ്മത്തുള്ള ഒമര്‍സായ് 15 പന്തില്‍ പുറത്താവാതെ 149 റണ്‍സ് നേടി മികച്ച പോരാട്ടം നടത്തിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല.
ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് ശ്രീലങ്ക. ഫെബ്രുവരി 11നാണ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുക. പല്ലെക്കലെ സ്റ്റേഡിയമാണ് വേദി.
Content Highlight: Mohammad Nabi surpassed Sachin Tendulkar record