കാബുള്‍: താന്‍ മരിച്ചെന്ന രീതിയില്‍ വ്യാപകമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരം നടക്കുന്നതിനെതിരെ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് നബി രംഗത്ത്. അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും വാര്‍ത്ത വ്യാജമാണെന്നു തെളിയിക്കാനുള്ള ചില ചിത്രങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്.
പ്രാദേശിക ക്രിക്കറ്റ് ലീഗില്‍ മിസ്-ഇ-ഐനക് നൈറ്റ്‌സ് ടീമും ബോസ്റ്റ് ഡിഫന്‍ഡേഴ്‌സ് ടീമും തമ്മിലുള്ള പരിശീലന മത്സരത്തിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തായിരുന്നു ക്രിക്കറ്റ് ബോര്‍ഡിന്റെ മറുപടി. ഈ ചിത്രങ്ങളില്‍ നബി കളിക്കുന്നതും കാണാം.
ഹൃദയാഘാതം മൂലം നബി മരിച്ചെന്ന പ്രചരണമായിരുന്നു ട്വിറ്ററില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിറഞ്ഞുനിന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വാര്‍ത്ത വ്യാജമാണെന്നും തനിക്കു സുഖമാണെന്നും വിശദീകരിച്ചുകൊണ്ടായിരുന്നു നബിയുടെ ട്വീറ്റ്.
കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരേ നടന്ന ടെസ്റ്റോടെ നബി ടെസ്റ്റ് ക്രിക്കറ്റിനോടു വിടപറഞ്ഞിരുന്നു. എന്നാല്‍ ഏകദിനവും ട്വന്റി20-യും കളിക്കുമെന്നും അറിയിച്ചിരുന്നു.