ഐ.സി.സി ഏറ്റവും പുതിയ ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ് പുറത്ത് വിട്ടു. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ അഫ്ഗാനിസ്ഥാന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ മുഹമ്മദ് നബി ഒന്നാം സ്ഥാനത്തെത്തി. തന്റെ 39ാം വയസിലാണ് നബി ഈ നേട്ടം സ്വന്തമാക്കിയതെന്നത് ഏറെ ശ്രദ്ധേയമായി.
𝘛𝘩𝘦 𝘗𝘳𝘦𝘴𝘪𝘥𝘦𝘯𝘵 leads 🫡
Mohammad Nabi rises to the 🔝 in the latest ICC Men’s ODI Player Rankings for all-rounders!
ശ്രീലങ്കക്കെതിരെയുള്ള മികച്ച പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ശ്രീലങ്കക്കെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ 130 പന്തില്‍ 136 റണ്‍സ് നേടി മികച്ച പ്രകടനമാണ് നബി നടത്തിയത്.
15 ഫോറുകളും മൂന്ന് സിക്സറുകളുമാണ് നബിയുടെ ബാറ്റില്‍ നിന്നും പിറന്നത്. ഒമര്‍സായിയുടെ ഒപ്പം 246 റണ്‍സിന്റെ കൂട്ടുകെട്ടാണ് നബി പടുത്തുയര്‍ത്തത്. ഒമര്‍സായി 115 പന്തില്‍ 149 റണ്‍സാണ് നേടിയത്. 13 ഫോറുകളും ആറ് സിക്‌സറുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
മത്സരം അഫ്ഗാനിസ്ഥാന്‍ പരാജയപ്പെട്ടെങ്കിലും 314 പോയിന്റോടെ മുഹമ്മദ് നബി ഒന്നാം സ്ഥാനത്തേക്ക് മുന്നേറുകയായിരുന്നു. എന്നാല്‍ താരത്തിന് ടി-20യിലെ ഒന്നാം സ്ഥാനം നഷ്ടമായി. നബി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
2009ൽ അഫ്ഗാനിസ്ഥാന് വേണ്ടി ഏകദിനത്തിൽ അരങ്ങേറിയ മുഹമ്മദ് നബി 158 മത്സരങ്ങിൽ നിന്നും 139 ഇന്നിങ്സിൽ 3345 റൺസാണ് നേടിയത്. രണ്ട് സെഞ്ച്വറികളും 16 അർധസെഞ്ച്വറികളും ആണ് നേടിയിട്ടുള്ളത്.
Content Highlight: Mohammad Nabi became the No.1 ranked ODI all-rounder in the ICC rankings