പാലക്കാട്: സി.പി.ഐ നേതാവ് കനയ്യകുമാര്‍ ജെ.ഡി.യുവില്‍ ചേരുന്നുവെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് സി.പി.ഐ യുവ നേതാവും പട്ടാമ്പി എം.എല്‍.എയുമായ മുഹമ്മദ് മുഹ്‌സിന്‍.
ഫേസ്ബുക്കിലൂടെയായിരുന്നു മുഹമ്മദ് മുഹ്‌സിന്റെ പ്രതികരണം. കനയ്യകുമാര്‍ ജെ.ഡി.യുവില്‍ ചേരുന്നു എന്ന വ്യാജ വാര്‍ത്ത പ്രചരിക്കുന്നതായി കണ്ടു. സ്വന്തം പ്രദേശത്തെ ജനകീയപ്രശ്‌നം ബന്ധപ്പെട്ട മന്ത്രിയെ അറിയിക്കുന്നതിന് കനയ്യ ചെന്നതാണ് വളച്ചൊടിച്ചു മറ്റൊരുതരത്തില്‍ വാര്‍ത്തയാക്കിയിരിക്കുന്നത്. ഇത്തരം വ്യജ വാര്‍ത്തക്കാരോട് ഒന്നും പറയാനില്ല! എന്നും മുഹ്‌സിന്‍ പറഞ്ഞു.
നേരത്തെ ദേശീയ മാധ്യമങ്ങളടക്കം മുഹമ്മദ് മൂഹ്‌സിന്‍ ജെ.ഡി.യുവില്‍ ചേര്‍ന്ന് എന്‍.ഡി.എയുടെ ഭാഗമാവുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനും മന്ത്രിയുമായ അശോക് ചൗധരിയുമായി കനയ്യകുമാര്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
മന്ത്രിയുടെ വസതിയില്‍ ആയിരുന്നു കൂടിക്കാഴ്ച. ഇതോടെ കനയ്യ സി.പി.ഐ. വിട്ട് ജെ.ഡി.യു.വില്‍ ചേരുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്.
കനയ്യ നിലവില്‍ സി.പി.ഐ. കേന്ദ്രനിര്‍വാഹക കൗണ്‍സില്‍ അംഗമാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Mohammad Muhsin MLA says Kanayyakumar’s joining JDU is fake news