ഇന്നലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബെംഗളൂരുവിനെതിരെ മുംബൈ ഇന്ത്യന്‍സിന് 7 വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ആര്‍.സി.ബി 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് ആണ് സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങില്‍ 27 പന്ത് അവശേഷിക്കവേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി മുംബൈ മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു. മത്സരത്തില്‍ മുംബൈ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 24 പന്തില്‍ നിന്ന് 3 സിക്സും 3 ഫോറും അടക്കം 38 റണ്‍സ് ആണ് നേടിയത്.
എന്നാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ആയി വിരാട് കോഹ്‌ലിക്ക് മൂന്ന് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. എന്നിരുന്നാലും വിരാട് തന്നെയാണ് നിലവില്‍ ഓറഞ്ച് ക്യാപ് ജേതാവ്. ആറു മത്സരങ്ങളില്‍ നിന്ന് 79.75 എന്ന ആവറേജില്‍ 319 റണ്‍സ് ആണ് താരം സ്വന്തമാക്കിയത്.
രോഹിത് ശര്‍മ തന്റെ ഇന്നിങ്‌സിന്റെ ആദ്യ പന്ത് മുതല്‍ ആക്രമണാത്മകമായി കളിക്കാന്‍ ശ്രമിക്കുന്നു. ഫോര്‍മാറ്റുകളിലുടനീളം അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്യാനാണ് രോഹിത് മുന്‍തൂക്കം കൊടുക്കുന്നത്. മറുവശത്ത്, തുടക്കം സെഞ്ച്വറികളാക്കി മാറ്റാനാണ് വിരാട് കോഹ്‌ലി ഇഷ്ടപ്പെടുന്നത്. 2024 ഐ.പി.എല്‍ ആദ്യ സെഞ്ച്വറി പൂര്‍ത്തിയാക്കിയതും വിരാടാണ്. രോഹിത് മിക്കവാറും എല്ലാ മത്സരങ്ങളിലും 40 റണ്‍സ് നേടുന്നു.
മത്സരത്തിനുശേഷം രോഹിത്തിനെയും വിരാടിനെയും തമ്മില്‍ താരതമ്യം ചെയ്ത് സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.
വിരാട് കോഹ്‌ലി സെഞ്ച്വറികള്‍ അടിക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ രോഹിത് ശര്‍മ തന്റെ ടീമിന് വേണ്ടി ആക്രമിക്കുന്ന രീതിയിലാണ് കളിക്കുന്നത്. രണ്ട് ബാറ്റര്‍മാര്‍ തമ്മിലുള്ള ഒരേയൊരു വ്യത്യാസം ഇതാണ്, ”സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ മുഹമ്മദ് കൈഫ് പറഞ്ഞു.
വിരാടിന്റെ സ്ഥിരതയും രോഹിത്തിന്റെ ആക്രമണവും ഉയര്‍ത്തിക്കാട്ടാനാണ് കൈഫ് ശ്രമിച്ചത്. 2023ലെ ഐ.സി.സി ലോകകപ്പില്‍ പോലും വിരാട് ഏതാനും സെഞ്ച്വറികള്‍ നേടിയപ്പോള്‍ അഫ്ഗാനിസ്ഥാനെതിരെയായിരുന്നു രോഹിത്തിന്റെ മൂന്നക്കം കണ്ടത്.
Content highlight: Mohammad Kaif Talking About Virat Kohli Rohit Sharma