Sports News
ഇന്ത്യയുടെ നട്ടെല്ലാണ് അവന്‍, മറ്റാരും അവന് പകരമാകില്ല: സൂപ്പര്‍ താരത്തെക്കുറിച്ച് മുഹമ്മദ് കൈഫ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 02, 06:46 am
Sunday, 2nd February 2025, 12:16 pm

ഇന്ത്യയുടെ തകര്‍പ്പന്‍ ഓള്‍ റൗണ്ടറാണ് ഹര്‍ദിക് പാണ്ഡ്യ. ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവക്കുന്നത്. മധ്യനിരയില്‍ ടീമിനെ താങ്ങിനിര്‍ത്തുന്ന പവര്‍ഫുള്‍ ബാറ്റിങ്ങും തകര്‍പ്പന്‍ ബൗളിങ്ങും ഹര്‍ദിക്കിന്റെ സവിശേഷതയാണ്.

2024 ഐ.പി.എല്ലിന് മുന്നോടിയായി ഹര്‍ദിക്കിനെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും മുംബൈ വമ്പന്‍ തുകയ്ക്ക് റാഞ്ചിയിരുന്നു. തുടര്‍ന്ന് രോഹിത് ശര്‍മയെ ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റി ഹര്‍ദിക്കിനെ പുതിയ ക്യാപ്റ്റനാക്കിയിരുന്നു. മാത്രമല്ല 2024ലെ ടി-20 ലോകകപ്പില്‍ ഇന്ത്യ കിരീടമുയര്‍ത്തിയപ്പോള്‍ ഹര്‍ദിക് ബൗളിങ്ങില്‍ വിലപ്പെട്ട സംഭാവന ഇന്ത്യയ്ക്ക് നല്‍കി.

എന്നാല്‍ ടി-20യിലെ രോഹിത്തിന്റെ വിരമിക്കലിന് ശേഷം ക്യാപ്റ്റനാകുമെന്ന് കരുതിയെങ്കിലും ഓള്‍റൗണ്ടര്‍ക്ക് പകരം സൂര്യകുമാര്‍ യാദവിനെയാണ് ഗൗതം ഗംഭീര്‍ അടങ്ങുന്ന ബോര്‍ഡ് നിര്‍ദേശിച്ചത്. ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഇന്ത്യയുടെ നട്ടെല്ലാണ് ഹര്‍ദിക്കെന്നും മറ്റൊരു താരവും അവന് പകരമാകില്ലെന്നും മുന്‍ താരം പറഞ്ഞു.

‘ഐ.പി.എല്‍ 2024ല്‍ ഏറ്റവുമധികം ടാര്‍ഗെറ്റുചെയ്ത ക്രിക്കറ്റ് താരമായിരുന്നു അവന്‍, പക്ഷേ അദ്ദേഹം ഒന്നും പറഞ്ഞില്ല. 2024ലെ ടി-20 ലോകകപ്പിന്റെ ഫൈനലില്‍ ഏറ്റവും പ്രധാനപ്പെട്ട ഓവറുകള്‍ എറിഞ്ഞ ഹര്‍ദിക് രാജ്യത്തിനായി ഗെയിമും ട്രോഫിയും നേടി. ഇന്ത്യയെ വിജയിപ്പിച്ചതിന് ശേഷം അദ്ദേഹം കരഞ്ഞു.

2023 ഏകദിന ലോകകപ്പിനിടെ അദ്ദേഹത്തിന് പരിക്കേറ്റു, ഞങ്ങള്‍ക്ക് പകരക്കാരനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പകരം മുഹമ്മദ് ഷമി കളിക്കുകയും നിരവധി വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തെങ്കിലും ഇന്ത്യക്ക് ഒരു ബാറ്റര്‍ കുറവായിരുന്നു. അവന് പകരം വയ്ക്കാന്‍ ആരുമില്ല,

അവന്‍ കളിയുടെ വകുപ്പുകളില്‍ സംഭാവന ചെയ്യുന്നു. നായകസ്ഥാനം ലഭിക്കാത്തതില്‍ ഹാര്‍ദിക്കിന് വിഷമം തോന്നിയിരിക്കണം. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കും അവനെ പരിഗണിച്ചില്ല. അവനും ഒരു മനുഷ്യനാണ്.

ഹാര്‍ദിക് തന്റെ ഏറ്റവും മികച്ചത് നല്‍കുന്നു, അവന്റെ നൈപുണ്യം മറ്റൊരു കളിക്കാരനിലും കണ്ടെത്താന്‍ കഴിയില്ല. 1.4 ബില്യണ്‍ ജനസംഖ്യയില്‍ ഒരു ഹാര്‍ദിക് പാണ്ഡ്യ മാത്രമേയുള്ളൂ,’ കൈഫ് പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.

Content Highlight: Mohammad Kaif Prices Hardik Pandya