2025 ഐ.പി.എല്‍ മെഗാ ലേലത്തിനാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. ഏതെല്ലാം താരങ്ങള്‍ ടീം വിട്ട് പോകുമെന്നും ഏതെല്ലാം താരങ്ങളെ ടീമില്‍ നിലനിര്‍ത്തുമെന്നാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ സജീവമായി നിലനില്‍ക്കുന്ന ചര്‍ച്ചകള്‍.
2024 ഐ.പി.എല്ലില്‍ വലിയ കോളിളക്കം നടന്ന ടീമായിരുന്നു മുംബൈ ഇന്ത്യന്‍സ്. മുംബൈക്ക് വേണ്ട് അഞ്ച് ഐ.പി.എല്‍ കിരീടം നേടിക്കൊടുത്ത രോഹിത് ശര്‍മയ്ക്ക് പകരമായി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ ടീം എത്തിച്ചിരുന്നു.
ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ക്യാപറ്റന്‍ സ്ഥാനം ഉപേക്ഷിച്ച് രോഹിത്തിന്റെ സ്ഥാനത്തേക്ക് എത്തിയതോടെ. മുംബൈയില്‍ പ്രശ്‌നങ്ങള്‍ വഷളായിരുന്നു. ഇതേ തുടര്‍ന്ന് അടുത്ത സീസണില്‍ രോഹിത് ടീം വിടുമെന്ന സൂചനയും നല്‍കിയിരുന്നു.
എന്നാല്‍ 2025 ഐ.പി.എല്ലില്‍ രോഹിത്തിനെ സ്വന്തമാക്കാന്‍ പോകുന്ന ടീമിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ പേരാണ് കൈഫ് എടുത്തുപറഞ്ഞത്.
‘റോയല്‍ ചലഞ്ചേഴ്‌സില്‍ രോഹിത് ശര്‍മയ്ക്ക് നായകനാകാന്‍ കഴിയും. ഒരുപക്ഷെ വലിയ സ്‌കോറുകളൊന്നും നേടാന്‍ രോഹിത്തിന് കഴിഞ്ഞെന്നു വരില്ല. 40 അല്ലെങ്കില്‍ 50 റണ്‍സാവും അയാള്‍ക്ക് നേടാന്‍ കഴിയുക. പക്ഷെ ഒരു ടീമിനെ എങ്ങനെ നയിക്കണമെന്ന് രോഹിത് ശര്‍മയ്ക്ക് അറിയാം. അത് കൊണ്ട് റോയല്‍ ചലഞ്ചേഴ്സ് രോഹിത്തിനെ രണ്ടും കല്പിച്ച് സ്വന്തമാക്കാന്‍ ശ്രമിക്കും,’ മുഹമ്മദ് കൈഫ് പറഞ്ഞു.
മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ മികച്ച കോംബിനേഷനാണ് രോഹിത് ശര്‍മയും ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയും. ബെംഗളൂരു രോഹിത്തിനെ സ്വന്തമാക്കിയാല്‍ വിരാടും രോഹിത്തും തമ്മിലുള്ള മികച്ച കോംബോ കളത്തില്‍ കാണാന്‍ സാധിക്കും.
Content Highlight: Mohammad Kaif Royal Challengers Bangalore Will Own Rohit Sharma In 2025 IPL