മുംബൈ: രോഹിത് ശര്‍മ്മയുടെ പ്രകടനം കണ്ട് അന്തം വിട്ടിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ആദ്യം ഏകദിനത്തില്‍ നേടിയ ഡബിള്‍ സെഞ്വ്വറി. പിന്നെ ട്വന്റി-20യിലെ സെഞ്ച്വറി. രോഹിതിന്റെ വെടിക്കെട്ട് ബാറ്റിംഗിനെ എങ്ങനെ പ്രശംസിക്കണമെന്നാണ് ആരാധകരിപ്പോള്‍ തല പുകഞ്ഞ് ആലോചിക്കുന്നത്. ഇതെല്ലാം കണ്ടുകൊണ്ട് മറ്റൊരാള്‍ പുഞ്ചിരിച്ച് നില്‍ക്കുന്നുണ്ട്. മുഹമ്മദ് കൈഫ് എന്ന ഒരു കാലത്ത് ഇന്ത്യന്‍ ഫീല്‍ഡിംഗിന്റെ മുഖമായിരുന്ന താരം.
കാരണം രോഹിതിന്റെ സെഞ്ച്വറി നേരത്തെ തന്നെ കൈഫ് പ്രഖ്യാപിച്ചിരുന്നു. ലങ്കയ്ക്കെതിരായ ട്വന്റി-20യില്‍ രോഹിത് സെഞ്ച്വറി നേടുമെന്ന് രോഹിതിനേക്കാള്‍ ഉറപ്പുണ്ടായിരുന്ന കൈഫ് അത് തന്റെ സുഹൃത്തിന് അയച്ച വാട്സ് അപ്പ് സന്ദേശത്തില്‍ പ്രവചിക്കുകയായിരുന്നു. മത്സരശേഷം കൈഫ് തന്നെ തന്റെ പ്രവചനത്തിന്റെ സ്ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടത്.
Sent this to a friend today at 721 pm around the 4th over. Waah ,feel like nostradamus of the day. Rohit Sharma, what an innings, what a week for him .Amazing pic.twitter.com/R9ss6PIzTG
— Mohammad Kaif (@MohammadKaif) December 22, 2017
കൈഫ് പ്രവചനം നടത്തുമ്പോള്‍ ഇന്ത്യന്‍ ഇന്നിംഗ്സ് നാലാം ഓവറിലെത്തിയിട്ടുണ്ടായിരുന്നേയുള്ളൂ. കൈഫിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആരാകും എന്ന് പ്രവചിക്കണമെന്നാണ് ചില ആരാധകര്‍ കൈഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അത്ര വലിയ ജോത്സ്യനായിരുന്നെങ്കില് എന്തുകൊണ്ട് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം പ്രവചിച്ചിട്ടില്ലെന്നു ചിലര്‍ ചോദിക്കുന്നുണ്ട്. താരമെന്തായാലും തന്റെ വാക്കുകള്‍ സത്യമായി മാറിയതിന്റെ സന്തോഷത്തിലാണ്.
ലങ്കയ്ക്കെതിരെ 35 പന്തില്‍ നിന്നുമായിരുന്നു രോഹിത് സെഞ്ച്വറി നേടിയത്. 118 റണ്‍സായിരുന്നു ആകെ സമ്പാദ്യം. കളിയില്‍ ഇന്ത്യ ജയിക്കുകയും ചെയ്തിരുന്നു.
Gujrat ka vote results pehle kyun nahi bataya
— Imran (@imranyh) December 22, 2017
But.. such friends are irritating who break up message and send it word-by-word?
— Prahahahanav (@Pranav_Dangi) December 22, 2017
Your friend has not sent any reply …seems fishy
— Sandip B Patil (@sandippatil850) December 23, 2017