| Tuesday, 5th December 2023, 7:19 pm

2024 ടി-ട്വന്റി ലോകകപ്പില്‍ കോഹ്‌ലിയെക്കാളും ആവശ്യമുള്ളത് അവനെയാണ്: മുഹമ്മദ് കൈഫ്

സ്പോര്‍ട്സ് ഡെസ്‌ക്

2024 ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി ഐ.സി.സി ടി-ട്വന്റി ലോകകപ്പ് നടക്കാനിരിക്കുകയാണ്. അജിത്ത് അഗാക്കറുടെ നേതൃത്വത്തിലുള്ള ദേശീയ കമ്മറ്റി രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് പറയുകയാണിപ്പോള്‍.

2023ലെ ഐ.സി.സി ഏകദിന ലോകകപ്പിലെ ഫൈനല്‍ തോല്‍വി ഇന്ത്യയെ ഏറെ നിരാശപ്പെടുത്തിയിരുന്നു. തുടര്‍ച്ചയായ 10 മത്സരങ്ങള്‍ വിജയിച്ചിട്ടും ഫൈനലില്‍ ജയിച്ച് മൂന്നാം ഏകദിന ലോകകപ്പ് കിരീടം എന്ന സ്വപ്നം നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. ടൂര്‍ണമെന്റില്‍ ഉടനീളം രോഹിത് ശര്‍മയുടെ മികച്ച ക്യാപ്റ്റന്‍സിയും ബാറ്റിങ് പ്രകടനവും ടീമിന്റെ വിജയത്തിന് ഏറെ ആത്മവിശ്വാസം നല്‍കിയിരുന്നു.

രോഹിത്തിന്റെ കൗണ്ടര്‍ അറ്റാക്കിങ് വരുന്ന ടി-ട്വന്റി ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യും എന്നാണ് മുഹമ്മദ് കൈഫ് അഭിപ്രായപ്പെടുന്നത്.

‘ഐ.സി.സി ടി-ട്വന്റി ലോകകപ്പില്‍ വിരാട് കോഹ്‌ലിയെക്കാള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയാണ് ഇന്ത്യക്ക് ആവശ്യം. ക്യാപ്റ്റന്‍സിയിലെ രോഹിത്തിന്റെ മികവാണ് ടീമില്‍ പ്രധാനം. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ രോഹിത് ടീമിനെ നയിച്ച രീതി അതിശയിപ്പിക്കുന്നതാണ്. അതുകൊണ്ട് ടി-ട്വന്റി ലോകകപ്പിലും അദ്ദേഹത്തെ ഇന്ത്യയ്ക്ക് ആവശ്യമുണ്ട്. ഒരു ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും രോഹിത് കൃത്യമായി ജോലി ചെയ്യുന്നു,’മുഹമ്മദ് കൈഫ് ഐ.എ.എന്‍.എസിനോട് പറഞ്ഞു.

Content Highlight: Mohammad Kaif needs Rohit more than Kohli in 2024 T20 World Cup

Latest Stories

We use cookies to give you the best possible experience. Learn more