| Thursday, 22nd February 2024, 8:03 am

ഓസ്‌ട്രേലിയയോട് 0-3 തോല്‍ക്കാന്‍ കാരണം അതാണ്; വെളിപ്പെടുത്തലുമായി മുഹമ്മദ് ഹഫീസ്

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്റെ താത്കാലിക പരിശീലകനും ക്രിക്കറ്റ് ഡയറക്ടറുമായ മുഹമ്മദ് ഹഫീസ് അടുത്തിടെ പാക്ക് മുന്‍നിര താരങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. ഓഫീസിനെ തന്റെ സ്ഥാനത്തുനിന്ന് നീക്കിയതിനുശേഷമാണ് ഇത്തരത്തില്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയത്. ക്രിക്കറ്റ് പരിപാടിയായ ദി പവനിയനില്‍ ആണ് താരം ഈ വിമര്‍ശനം ഉന്നയിച്ചത്.

ബാബര്‍ അസമും മിക്കി ആര്‍തറും ഉള്‍പ്പെടെയുള്ള താരങ്ങളെയാണ് ഹഫീസ് കുറ്റപ്പെടുത്തിയത്. ഓസ്‌ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പര കളിച്ചത് അയോഗ്യമായിട്ടാണ് എന്നാണ് ഹഫീസ് പറഞ്ഞത്. ഇതോടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ തകര്‍ച്ചയെയും മുന്‍ പരിശീലകന്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്.

‘ഞങ്ങള്‍ ഓസ്ട്രേലിയയില്‍ പോയപ്പോള്‍, കളിക്കാരോട് അവരുടെ ഫിറ്റ്നസ് ലെവലുകള്‍ ശ്രദ്ധിക്കാന്‍ ഞാന്‍ പറഞ്ഞു. കളിക്കാരുടെ ഫിറ്റ്നസിനെ കുറിച്ചും ഞാന്‍ പരിശീലകനോട് ചോദിച്ചു. ആറ് മാസം മുമ്പ് ക്യാപ്റ്റനും (ബാബര്‍ അസമും) ക്രിക്കറ്റ് ഡയറക്ടറും (മിക്കി ആര്‍തര്‍) കളിക്കാരെ ഫിറ്റ്നസ് പാരാമീറ്ററുകളില്‍ പരിശോധിക്കുന്നത് നിര്‍ത്താനും അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ കളിക്കാന്‍ അനുവദിക്കാന്‍ എന്നോട് പറഞ്ഞതും ഞെട്ടിച്ചു.

കളിക്കാരുടെ കൊഴുപ്പിന്റെ അളവ് പരിശോധിച്ചപ്പോള്‍ എല്ലാവരുടെയും തൊലിയുടെ മടക്ക് ഉയര്‍ന്നിരുന്നു. അവര്‍ യോഗ്യതയില്ലാത്തവരായിരുന്നു, അവരില്‍ ചിലര്‍ക്ക് രണ്ട് കിലോമീറ്റര്‍ ട്രയല്‍ പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ആറ് മാസം മുമ്പ് എടുത്ത തീരുമാനം ഫിറ്റ്നസിന്റെ നിശ്ചിത മാനദണ്ഡങ്ങള്‍ ഇല്ലാതാക്കി. ഫിറ്റ്നസ് അങ്ങനെയാണെങ്കില്‍ നിങ്ങള്‍ക്ക് തോല്‍വികള്‍ നേരിടേണ്ടിവരും,’മുഹമ്മദ് ഹഫീസ് ഷോയില്‍ പറഞ്ഞു.

ഹഫീസ് പറഞ്ഞത് കേട്ട് പാക്കിസ്ഥാന്‍ ഇതിഹാസങ്ങളായ വസിം അക്രവും മിസ്ബാ ഉള്‍ ഹഖും ഞെട്ടി. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ടീമിനെതിരെ പാകിസ്ഥാന്‍ 0-3നാണ് തോല്‍വി വഴങ്ങിയത്. പാകിസ്ഥാന്‍ താരങ്ങള്‍ നിലവില്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2024 ല്‍ കളിക്കുകയാണ്.

Content Highlight: Mohammad Hafeez About Pakistan Players

We use cookies to give you the best possible experience. Learn more