ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച് ഐ.പി.എല്ലില്‍ കളിക്കും: മുഹമ്മദ് ആമിര്‍
ipl 2021
ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച് ഐ.പി.എല്ലില്‍ കളിക്കും: മുഹമ്മദ് ആമിര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 13th May 2021, 12:53 pm

ലണ്ടന്‍: ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച് ഐ.പി.എല്ലില്‍ കളിക്കുന്നത് ആലോചിക്കുന്നുണ്ടെന്ന് പാകിസ്താന്‍ മുന്‍ താരം മുഹമ്മദ് ആമിര്‍. എന്നാല്‍ സമീപഭാവിയില്‍ തന്നെ അതുണ്ടാകില്ലെന്നും ആമിര്‍ വ്യക്തമാക്കി.

ബ്രിട്ടനില്‍ തന്നെയായിരിക്കും താനും കുടുംബവും തുടര്‍ന്നും താമസിക്കുകയെന്നും ആമിര്‍ പറഞ്ഞു.

”ഞാന്‍ ഇപ്പോഴും ക്രിക്കറ്റ് ആസ്വദിക്കുന്നുണ്ട്. ആറോ ഏഴോ വര്‍ഷങ്ങള്‍ കൂടി ഞാന്‍ ക്രിക്കറ്റ് കളിക്കും. എങ്ങനെ കാര്യങ്ങള്‍ മുന്നോട്ടുപോകുമെന്ന് നോക്കാം. എന്റെ കുട്ടികള്‍ ഇംഗ്ലണ്ടില്‍ വളരും, ഇവിടെത്തന്നെ പഠിക്കും. അതുകൊണ്ട് തന്നെ ഞാന്‍ കൂടുതലും ഇവിടെയാവുമെന്നതില്‍ സംശയമില്ല,’ ആമിര്‍ പറഞ്ഞു.

പാകിസ്താന് വേണ്ടി ടെസ്റ്റില്‍ 119 വിക്കറ്റും ഏകദിനത്തില്‍ 81 വിക്കറ്റും ടി-20യില്‍ 59 വിക്കറ്റും ആമിര്‍ സ്വന്തമാക്കിയിട്ടുണ്ട്. 2020 ഡിസംബറിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

ഐ.പി.എല്‍ ഒന്നാം സീസണിന് ശേഷം പാക് താരങ്ങള്‍ക്ക് ഐ.പി.എല്ലില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mohammad Amir to play in IPL after getting British citizenship