പാകിസ്ഥാനും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മൂന്ന് ടി-20 മത്സരങ്ങളും തുടര്‍ന്ന് മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റും ഡിസംബര്‍ 10 മുതല്‍ ആരംഭിക്കും. മൂന്ന് ഫോര്‍മാറ്റുകള്‍ക്കുമുള്ള ടീമുകളെ ഇന്ന് പ്രഖ്യാപിച്ചു. പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ ഷാ അഫ്രീദിയെ ഏകദിന,ത്തിലും ടി-20 ഐ പരമ്പരകളിലേക്കും തെരഞ്ഞെടുത്തപ്പോള്‍ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കി.
പാകിസ്ഥാന്റെ പുതിയ സെലക്ഷന്‍ കമ്മിറ്റി ചുമതലയേറ്റതിന് ശേഷം ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകളില്‍ നിന്നും അഫ്രീദി പുറത്തായിരുന്നു. സഹ പേസര്‍ നസീം ഷായ്ക്കും ബാറ്റര്‍ ബാബര്‍ അസമിനും ഇതേ വിധിയുണ്ടായെങ്കിലും അവരെ സെലക്ഷന്‍ കമ്മിറ്റി തിരിച്ചുവിളിച്ചു.
‘ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റുകളും നഷ്ടമായ ഷഹീന്‍ ഷാ അഫ്രീദിയെ തന്റെ ജോലിഭാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വൈറ്റ്-ബോള്‍ മത്സരങ്ങള്‍ക്കായി തെരഞ്ഞെടുത്തു,’പി.സി.ബി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
സെലക്ഷന്‍ കമ്മിറ്റിയുടെ പ്രഖ്യാപനത്തില്‍ വലിയ സര്‍പ്രൈസായി മാറിയത് 36 കാരനായ പേസ് ബൗളര്‍ മുഹമ്മദ് അബ്ബാസിനെ തിരിച്ചുവിളിക്കുന്നു എന്ന വാര്‍ത്ത വന്നപ്പോഴാണ്.
മൂന്ന് വര്‍ഷം മുമ്പ്, വെസ്റ്റ് ഇന്‍ഡീസിനെതിരെ 2021 ഓഗസ്റ്റില്‍ നടന്ന ടെസ്റ്റ് മത്സരമായിരുന്നു അബ്ബാസിന്റെ അവസാനത്തേത്. അബ്ബാസ് ആകെ 25 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 23 ശരാശരിയില്‍ 90 വിക്കറ്റുകളും 2.42 എക്കോണനിയും താരത്തിനുണ്ട്.
തന്റെ അവസാന ടെസ്റ്റ് മുതല്‍, അബ്ബാസ് ഇംഗ്ലണ്ടിലും പാകിസ്ഥാനിലുമായി 60 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 223 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ക്വയ്ദ്-ഇ-അസം ട്രോഫിയുടെ നിലവിലെ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ബൗളറാണ് അബ്ബാസ്. നിലവില്‍ നോമന്‍ അലി മാത്രമാണ് ടെസ്റ്റ് ടീമിലെ ഏക സ്പിന്നര്‍. അതേസമയം സാജിദ് ഖാന്‍ പുറത്തായി.
‘ഇംഗ്ലണ്ടിനെതിരായ മികച്ച പ്രകടനങ്ങള്‍ക്കിടയിലും സാജിദ് ഖാനെ ഒഴിവാക്കിയത് വളരെ കഠിനവും ബുദ്ധിമുട്ടുള്ളതുമായ തീരുമാനമായിരുന്നു. എന്നിരുന്നാലും, സെഞ്ചൂറിയനിലെയും കേപ്ടൗണിലെയും പേസ് സൗഹൃദ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ഞങ്ങള്‍, പകരം മുഹമ്മദ് അബ്ബാസിനെ തെരഞ്ഞെടുത്തു, അദ്ദേഹം സീം ബൗളിങ്ങിന്റെ മികച്ച വക്താവാണ്,’ സെലക്ഷന്‍ കമ്മിറ്റി അംഗവും ഇടക്കാല വൈറ്റ് ബോള്‍ പരിശീലകനുമായ അക്വിബ് ജാവേദ് പറഞ്ഞു.
ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, സയിം അയൂബ്, സല്‍മാന്‍ അലി ആഘ എന്നിവരാണ് മൂന്ന് ടീമുകളിലും ഉള്ളത്. ഇടങ്കയ്യന്‍ റിസ്റ്റ് സ്പിന്നര്‍ സുഫിയാന്‍ മൊകിമ് കന്നി ഏകദിനത്തിനും ഇറങ്ങും .
പാകിസ്ഥാന്‍ സ്‌ക്വാഡ്‌സ്
ടെസ്റ്റ് സ്‌ക്വാഡ്
ഷാന്‍ മസൂദ് (ക്യാപറ്റന്‍), സൗദ് ഷക്കീല്‍ (വൈസ് ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ഹസീബുള്ള (വിക്കറ്റ് കീപ്പര്‍), അമീര്‍ ജമാല്‍, അബ്ദുല്ല ഷഫീഖ്, ബാബര്‍ അസം, കമ്രാന്‍ ഗുലാം, ഖുറം ഷഹ്‌സാദ്, മിര്‍ ഹംസ, മുഹമ്മദ് അബ്ബാസ്, നസീം ഷാ, നൊമാന്‍ അലി സയിം അയൂബ്, സല്‍മാന്‍ അലി ആഘ.
ഏകദിന സ്‌ക്വാഡ്
മുഹമ്മദ് റിസ്വാന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുല്ല ഷഫീഖ്, അബ്രാര്‍ അഹമ്മദ്, ബാബര്‍ അസം, ഹാരിസ് റൗഫ്, കമ്രാന്‍ ഗുലാം, മുഹമ്മദ് ഹസ്നൈന്‍, മുഹമ്മദ് ഇര്‍ഫാന്‍ ഖാന്‍, നസീം ഷാ, സയിം അയൂബ്, സല്‍മാന്‍ അലി ആഗ, ഷഹീന്‍ ഷാ അഫ്രീദി, സുഫ്യാന്‍ മൊഖിം, തയ്യബ് താഹിര്‍.
ടി-20ഐ സ്‌ക്വാഡ്
മുഹമ്മദ് റിസ്വാന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പപര്‍), അബ്രാര്‍ അഹമ്മദ്, ബാബര്‍ അസം, ഹാരിസ് റൗഫ്, ജഹന്ദാദ് ഖാന്‍, മുഹമ്മദ് അബ്ബാസ് അഫ്രീദി, മുഹമ്മദ് ഹസ്നൈന്‍, മുഹമ്മദ് ഇര്‍ഫാന്‍ ഖാന്‍, ഒമൈര്‍ ബിന്‍ യൂസഫ്, സയിം അയൂബ്, സല്‍മാന്‍ അലി ആഘ, ഷഹീന്‍ ഷാഹിന്‍ അഫ്രീദി, സുഫ്യാന്‍ മൊഖിം, തയ്യബ് താഹിര്‍.
Content Highlight: Mohammad Abbas In Comeback In Test Team For Pakistan