കെയ്‌റോ: ഈജിപ്തിലെ ഇന്റര്‍നാഷണല്‍ യൂത്ത് മീറ്റില്‍ അനാച്ഛാദനം ചെയ്ത ഫുട്‌ബോള്‍ താരം മുഹമ്മദ് സലായുടെ പ്രതിമയെ വിമര്‍ശിച്ച് ആരാധകര്‍ രംഗത്ത്. ലിവര്‍പൂള്‍ മുന്നേറ്റനിരയുടെ കുന്തമുനയായ സലായുടെ പ്രതിമ തിങ്കളാഴ്ചയാണ് അനച്ഛാദനം ചെയ്തത്.
ഗോള്‍ ആഘോഷിക്കുന്ന സലായെയാണ് പ്രതിമ ആവിഷ്‌കരിച്ചിരിക്കുന്നത്. ഉയര്‍ത്തിപ്പിടിച്ച കുഞ്ഞിക്കെകളും അനുപാതരഹിതമായ വലിയ തലയുമാണ് മായ് അബ്ദുള്ള നിര്‍മ്മിച്ച പ്രതിമയുടേത്. തന്റെ പ്രശസ്തമായ ചുരുള മുടിയോടു കൂടി സലാ, ചെടിച്ചെട്ടി എന്ന് തോന്നിക്കുന്ന ഒരു നിര്‍മ്മിതിയിലാണ് നില്‍ക്കുന്നത്.
സലായുമായി യാതൊരു സാദൃശ്യവും ഇല്ലാത്ത പ്രതിമയ്ക്ക് 70 കളിലെ ഗായകന്‍ ലിയോ സായറുമായും ആര്‍ട്ട് ഗാര്‍ഫുങ്കലുമായാണ് കൂടുതല്‍ സാമ്യം എന്ന് ആരാധകര്‍ ട്വിറ്ററില്‍ കുറിച്ചു.
Why does the statue of @MoSalah look more like #ArtGarfunkel? pic.twitter.com/wFd7dNulrC
— Américo (@Americo_Martinx) November 5, 2018
looks like Leo Sayer pic.twitter.com/OoECwZK7aA
— Cöl (@Colette_AFC) November 4, 2018
പ്രതിമയെക്കുറിച്ച് സലാ പരസ്യപ്രതികരണം ഒന്നും തന്നെ നടത്തിയട്ടില്ല. അതേ സമയം ശില്പി മായ് അബ്ദുള്ള തന്റെ സൃഷ്ടിയെ പ്രതിരോധിച്ചു കൊണ്ട് ഫേസ്ബുക്കില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചു. മോശം കമന്റുകള്‍ എന്നെ നിരാശപ്പെടുത്തുന്നില്ല, ഇതെന്നെ ബാധിക്കുന്നേയില്ല. എന്നാല്‍ ആളുകള്‍ മര്യാദയോടെ വിമര്‍ശിക്കാന്‍ പഠിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു കുറിപ്പില്‍ പറയുന്നു.
WTAF?!! Salah statue manages to be worse than last years Ronaldo bust pic.twitter.com/F6k47JmMe1
— Mike (@M1KE_LFC) November 5, 2018
കഴിഞ്ഞവര്‍ഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിമയും സമാനമായ വിവാദത്തില്‍ പെട്ടിരുന്നു.
Image credits: composite of Yasmin Yehia/EPA/Andrew Yates/Reuters