ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഈ സീസണില്‍ തങ്ങളുടെ മികവ് പുറത്തെടുക്കാന്‍ സാധിക്കാതെ പാടുപെടുകയാണ് ലീഗിലെ ബിഗ് സിക്‌സ് ക്ലബ്ബുകളിലൊന്നായ ലിവര്‍പൂള്‍. കഴിഞ്ഞ സീസണില്‍ ലീഗില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ക്ലബ്ബിന് ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. ലീഗിലും ആദ്യ നാല് സ്ഥാനത്തേക്ക് കടന്ന് വരാന്‍ ഇതുവരെ ലിവര്‍പൂളിനായില്ല.
ലിവര്‍പൂള്‍ സൂപ്പര്‍താരം മുഹമ്മദ് സലാ ക്ലബ്ബ് വിടാനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സ്പാനിഷ് മാധ്യമമായ ഫിച്ചാജെസ് ആണ് താരം ഉടന്‍ ക്ലബ്ബ് വിടുമെന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. പുതിയ അവസരങ്ങള്‍ തേടിയാണ് താരം ലിവര്‍പൂള്‍ വിട്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തൊട്ടുപിന്നാലെ സലായെ സൈന്‍ ചെയ്യിക്കാന്‍ പി.എസ്.ജി രംഗത്തുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. നെയ്മറോ മെസിയോ ഈ സീസണില്‍ ക്ലബ്ബ് വിടുകയാണെങ്കില്‍ ഒരു മുന്നേറ്റ നിര താരത്തെ പി.എസ്.ജിക്ക് ആവശ്യമായി വരുമെന്നും ആ സ്ഥാനത്തേക്ക് സലായെ എത്തിക്കുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വരുന്ന ജൂണില്‍ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ മെസി പി.എസ്.ജി വിടുമെന്നാണ് സൂചന. പരിക്കിനെ തുടര്‍ന്ന് ഈ സീസണില്‍ പുറത്തിരിക്കേണ്ടി വന്ന നെയമറിന്റെ പി.എസ്.ജിയിലെ ഭാവി അനിശ്ചിതത്വത്തിലാണ്. മുന്നേറ്റ താരങ്ങളുടെ വിടവ് നികത്തേണ്ടത് അനിവാര്യമായതോടെ സലായെ പോലൊരു താരത്തെ ക്ലബ്ബിലെത്തിക്കുക പി.എസ്.ജിക്ക് നിര്‍ണായകമാണ്.
🚨 EXCLUSIVE 🚨
Mohamed Salah to PSG? @Jon_LeGossip has his say in his weekly column 👀#LFC #PSG #Transfers pic.twitter.com/xtGHaFIqKq
— CaughtOffside (@caughtoffside) March 3, 2023
നേരത്തെ സൂപ്പര്‍ താരം സാദിയോ മാനെ ഫ്രഞ്ച് ക്ലബ്ബ് വിട്ടിരുന്നു, ഈ സീസണ്‍ അവസാനത്തോടെ ഫിര്‍മിനോയും ക്ലബ്ബ് വിടുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ നിലവിലെ സാഹചര്യത്തില്‍ സലായുടെ ക്ലബ്ബ് മാറ്റം വലിയ തിരിച്ചടിയായിരിക്കും ലിവര്‍പൂളിന് നല്‍കുക.
നിലവില്‍ 26 മത്സരങ്ങളില്‍ നിന്നും 12 വിജയങ്ങളോടെ 44 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ലിവര്‍പൂള്‍.
Content Highlights: Mohamed salah leaves Liverpool in this season